ഇത് മാത്രം ഉപയോഗിച്ചാൽ മതി മുടിക്കായ പൂർണ്ണമായും മാറ്റി മുടി വളർച്ച ഇരട്ടിയാക്കാം.!!!

Updated: Wednesday, September 9, 2020, 16:50 [IST]

മുടിക്കായ ഉണ്ടാവുന്നത് എല്ലാവരുടേയും ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ച് നനഞ്ഞ മുടിയിലാണ് ഇത് കൂടുതലായും ഉണ്ടാവുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ വളരെ എളുപ്പമാണ്. ഇത് മാത്രം ഉപയോഗിച്ചാൽ മതി മുടിക്കായ പൂർണ്ണമായും മാറ്റി മുടിയുടെ വളർച്ച ഇരട്ടിയാക്കാൻ സാധിക്കും. അതിനായി ആദ്യം ഒരു ബൗൾ എടുക്കുക. അതിലേയ്ക്ക് ഒന്നര സ്പൂൺ ഉലുവ ചേർക്കുക.

 

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഉലുവ മുടി വളർച്ചയ്ക്ക് വളരെധികം സഹായകരമാവും. ഇതിലേയ്ക്ക് കുറച്ച് കറിവേപ്പില ഇടുക. ഇതിലേയ്ക്ക് അര ഗ്ലാസ് വെള്ളം ഒഴിക്കുക. ഇത് ഒരു രാത്രി മുഴുവൻ എടുത്തു വയ്ക്കുക. പിറ്റേ ദിവസത്തേയ്ക്ക് ഈ വെള്ളത്തിന്റെ നിറം മാറി വരും. ഉലുവയുടേയും കറിവേപ്പിലയുടേയും സത്ത് ഇറങ്ങി വരുന്ന നിറമാണിത്. ഇതിലേയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങ നീര് ചേർക്കുക. ഈ വെള്ളം ഉപയോഗിക്കുന്നതിനു തൊട്ടു മുൻപ് മാത്രമേ ഇത് ചെയ്യാവൂ.

 

ചെറുനാരങ്ങ നീര് ചേർത്ത ശേഷം ഈ വെള്ളം സൂക്ഷിക്കരുത്. ഈ വെള്ളം ഊറ്റിയിടുക്കുക. അത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. അരിച്ചെടുത്ത ഉലുവയും കറിവേപ്പിലയും നന്നായി അരച്ച് തലയിൽ പുരട്ടുക. അരമണിക്കൂർ എങ്കിലും ഇത് തലയിൽ വയ്ക്കണം. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് നന്നായി തേച്ചു കഴുകുക. ഇത് എന്തായാലും നിങ്ങൾക്ക് മികച്ച ഫലം തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്.