ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്; വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍.

Updated: Tuesday, November 3, 2020, 12:33 [IST]

പതിനാലാം വയസില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍. വര്‍ഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ വ്യക്തമാക്കി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യങ്ങള്‍ പങ്കുവയ്ച്ചത്. 

4 വര്‍ഷത്തോളം താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു. ഇതിന് കാരണമാണ് ഐറാ തുറന്നു പറഞ്ഞത്. പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായി. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും പറഞ്ഞിട്ടുണ്ടായിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാന്‍ മാതാപിതാക്കളാണ് തന്നെ സഹായിച്ചത്. ഇനി ഇത്തരത്തില്‍ ഒരു സംഭവം ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് മനസില്‍ ഉറപ്പിച്ചാണ് ആ മാനസികാവസ്ഥയില്‍ നിന്ന് പുറത്തു കടന്നത് – ഐറാ ഖാന്‍ പറഞ്ഞു.  

 വീഡിയോ കാണാം