ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സൗത്ത് ഇന്ത്യൻ താരം ദുൽഖർ സൽമാൻ. പ്രഭാസിനെ പുറകിലാക്കി പ്രേക്ഷകരുടെ പ്രിയതാരം.!!!

Updated: Friday, September 18, 2020, 14:07 [IST]

ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സൗത്ത് ഇന്ത്യൻ താരമായി തിരഞ്ഞെടുത്തത് ദുൽഖർ സൽമാനെ. ടൈംസ് നൗ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മലയാളത്തിൽ നിന്ന് ഒരേ ഒരു താരമാണ് ലിസ്റ്റിൽ ഉള്ളത്. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ എറ്റവുമധികം ആളുകൾ പിൻതുടരുന്ന സൗത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലാണ് ദുൽഖർ സൽമാൻ ഇടം നേടിയത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് ദുൽഖർ സൽമാൻ.

 

തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ചലച്ചിത്ര മേഖലയിൽ ഏറ്റവും അധികം ഫോളോവേഴ്‌സുള്ള പത്ത് സൗത്ത് ഇന്ത്യൻ താരങ്ങളാണ് പട്ടികയിൽ ഉള്ളത്. പ്രഭാസ്, സാമന്ത, രാകുൽ പ്രീത് സിംഗ്, വിജയ് ദേവരക്കൊണ്ട, യാഷ്, ദുൽഖർ സൽമാൻ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചത്. ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ളത് രാകുൽ പ്രീത് സിംഗാണ്. 15.5 മില്യൺ ഫോളോവേഴ്‌സാണ് താരത്തിന് ഉള്ളത്. തെലുങ്കിലും തമിഴിലും മാത്രമല്ല. ഹിന്ദി സിനിമാ മേഖലയിലും താരം സജ്ജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കാറുണ്ട്. രണ്ടാം സ്ഥാനത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട സാമന്തയും മൂന്നാം സ്ഥാനത്ത് പൂജ ഹെഡ്‌ഗെയുമാണ്. തമന്നയാണ് നാലാം സ്ഥാനത്ത്.

തൊട്ട് പിന്നിൽ രശ്മിക മന്ദാനയുമുണ്ട്. ആറാം സ്ഥാനത്ത് വിജയ്‌ദേവരകൊണ്ടയാണ് 8.7 മില്യൻ പ്രേക്ഷകരാണ് വിജയെ ഫോളോ ചെയ്യുന്നത്. 6.4 മില്യൺ ഫോളോവേഴ്‌സാണ് ദുൽഖൽ സൽമാനുള്ളത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ബോളിവുഡ് എന്നീ മേഖലകളിലും താരം സജ്ജീവമാണ്. അതിനാൽ മറ്റ് ഭാഷകളിൽ നിന്നു ദുൽഖറിന് ആരാധകർ ഉണ്ട്. ദുൽഖറിന് തൊട്ടു പിന്നിലാണ് പ്രഭാസ്. ഒൻപതാം സ്ഥാനത്താണ് റാണാ ദുഗ്ഗബാട്ടിയും പത്താം സ്ഥാനത്ത് അനുഷ്‌ക ഷെട്ടിയും ഇടം പിടിച്ചിട്ടുണ്ട്.