‘കടൽ പോലെ ശാന്തമായ മനസാണെനിക്ക്, ചിലപ്പോൾ സുനാമി പോലെ രൗദ്രമാകാറുണ്ട്.’ അമേയ മാത്യു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോസ് കാണാം.

Updated: Tuesday, October 27, 2020, 13:02 [IST]

അഭിനയത്തിലൂടെയും മോഡലിംഗിലൂടെയും പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് അമേയ മാത്യു. സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട വെബ് സീരീസ് കരിക്കിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. കരിക്കിലെ ഒറ്റ എപ്പിസോഡിലൂടെ അമേയ വലിയ രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

 

അതിന് ശേഷം താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി തുടങ്ങി. ഒരുപാട് വെബ് സീരീസുകൾ മലയാളത്തിലുണ്ടെങ്കിലും എപ്പോഴും പ്രേക്ഷകർ ഇത് വിലയിരുത്തുന്നത് കരിക്കുമായി ബന്ധപ്പെടുത്തിയാണ്. കരിക്കിലൂടെ പ്രശസ്തരായ ഒരുപാട് താരങ്ങളിൽ ഒരാളാണ് അമേയ.

 

മോഡലിംഗ് മേഖലയിൽ സജീവമായ അമേയ 3 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുളളൂ. എന്നിരുന്നാലും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല താരം. അമേയ പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഗ്ലാമറസ്, മോഡേൺ, നാടൻ എന്നിങ്ങനെ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന അമേയയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

 

ചിലപ്പോഴൊക്കെ ഈ കടൽ പോലെയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കടൽപോലെ ശാന്തമായി കിടക്കുന്ന മനസ്സ് സുനാമിപോലെ ഇടയ്ക്ക് രൗദ്രമാകാറുണ്ട്. താരം ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകിയത്. ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.