ജയറാമിന്റെ വർക്കൗട്ട് ചത്രങ്ങൾ പങ്ക് വച്ച് കാളിദാസ്. ആശംസകളുമായി താരങ്ങളും ആരാധകരും!!!

Updated: Saturday, September 5, 2020, 11:02 [IST]

ഈ ലോക്ക് ഡൗൺ കാലത്ത് നിരവധി ചലചിത്രത്താരങ്ങൾ തങ്ങളുടെ വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ ജയറാമിന്റെ വർക്കൗട്ട് ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ വയറൽ ആയിക്കൊണ്ടിരിക്കുന്നത്. മകൻ കാളിദാസാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഈ അടുത്തിടെ മമ്മൂട്ടിയും, പൃത്വിരാജും, ടൊവിനോ തോമസ്സും തങ്ങളുടെ വർക്കൗട്ട് ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വച്ചത് ആരാധക ശ്രദ്ധ നേടിയിരുന്നു.

 

ഈ അടുത്തിടെ അല്ലു അർജ്ജുൻ നായകനായ അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിനായും വർക്കൗട്ട് ചെയ്ത് താരം തന്റെ ശരീരഭാരം കുറച്ചിരുന്നു. ഈ ചിത്രവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആ ചിത്രത്തിനായി പതിമൂന്ന് കിലോഗ്രാം ശരീരഭാരമാണ് ജയറാം കുറച്ചത്. അച്ഛന്റെ ചിത്രങ്ങൾ ആശംസകളോടെയാണ് കാളിദാസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വച്ചത്. അച്ഛൻ എന്നും അഞ്ച് മണിക്ക് എഴുന്നേറ്റ് വ്യായാമം ചെയ്യുമെന്ന്  കാളിദാസ് പറയുന്നു.

 

അച്ഛന്റെ പ്രായമാകുമ്പോഴേയ്ക്കും ഇതിന്റെ പകുതിയെങ്കിലും ആരോഗ്യം ഉണ്ടായാൽ അത് ഭാഗ്യമെന്നും കാളിദാസ് പറയുന്നു. ചിത്രത്തിനു താഴെ നിരവധി ആരാധകരകും രമേഷ് പിഷാരടി, വിജയ് യേളുദാസ് തുടങ്ങി ചലചിത്ര പ്രവർത്തകും ആശംസകൾ അർപ്പിച്ചിട്ടുണ്ട്. ''അദേ്ഹം എങ്ങനെ ആയിരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അതുപോലെ നീയും സ്വയം പരിശ്രമിച്ച് മുന്നേറുക, നിന്നെ തൃപ്തനാക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നായിരുന്നു ഗായകൻ വിജയ് യേശുദാസിന്റെ കമന്റ്. ഇതേ സമയം നമോ എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം നടത്തിയ മെയ്‌ക്കോവർ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

 

വിജീഷ് മണിയാണ് നമോയുടെ സംവിധായകൻ. വിജീഷ് മണി ആദ്യമായി സംസ്‌കൃത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു വർഷത്തോളമായി താരം സിനിമയക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ട്. പുരാണ പ്രസിദ്ധമായ സുധാമ കഥാപാത്രമായി മാറാൻ ശരീര ഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയും ചെയ്ത് നിന്ന ജറാമിന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. മണിരത്‌നം സംവിധാനം ചെയുന്ന ഹിസ്‌റ്റോറിക്കൽ ഡ്രാമ പൊന്നിയൻ സെൽവൻ, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന കാസിനോ ബേസ്ഡ് കോമഡി ചിത്രം പാർട്ടി എന്നിവയാണ് ജയറാമിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രങ്ങൾ.