കൈയ്യില്‍ കാശില്ല, ബുക്ക് പ്രകാശനം ചെയ്യാന്‍ പണം വേണം, സഹസംവിധായകനായത് അങ്ങനെ, പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് ജിത്തു ജോസഫ്

Updated: Tuesday, November 24, 2020, 13:35 [IST]

സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് എല്ലാ താര പുത്രനില്‍ നിന്നും വ്യത്യസ്തനാണ്. അച്ഛന്റെ പണത്തില്‍ ജീവിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത മകനാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. വളരെ സിപിംള്‍ ആയ പ്രണവിനെ മലയാളികള്‍ക്കും അറിയാം. പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നതിങ്ങനെ.

പ്രണവ് നടന്‍ ആവണമെന്ന് ലാലേട്ടന് ഒരു നിര്‍ബന്ധവുമില്ലായിരുന്നു. എന്തെങ്കിലും ഒരു പ്രൊഫഷന്‍ വേണമെന്നുള്ള താത്പര്യമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ മോഹന്‍ലാല്‍ നിര്‍ബന്ധിച്ചത് കൊണ്ടൊന്നുമല്ല അയാള്‍ അഭിനയത്തിലേക്ക് വന്നതെന്ന് ജിത്തു പറയുന്നു. 

 

ലൈഫ് ഓഫ് ജോസൂട്ടി'യുടെ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് വന്നപ്പോള്‍ ഡയറക്ഷനിലാണോ താത്പര്യമെന്ന് ഞാന്‍ ചോദിച്ചു.  ഒരു ബുക്ക് എഴുതാനുണ്ട് അതിന് കുറച്ച് കാശിന്റെ ആവശ്യമുണ്ട് അതിന് വേണ്ടിയാണ് വന്നതെന്നാണ് മറുപടി കിട്ടിയത്. ഞാന്‍ അത്ഭുതപ്പെട്ടെന്ന് ജിത്തു പറയുന്നു.

അച്ഛന്റെ പൈസ കൊണ്ട് ഞാന്‍ അത് ചെയ്യില്ല എന്നാണ് പ്രണവ് അന്ന് നല്‍കിയ മറുപടി. പ്രണവിനെ ഒരു ജോലി ഏല്‍പിച്ചാല്‍ അയാളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആ ജോലി ഭംഗിയായി തന്നെ ചെയ്യുമെന്നും ജിത്തു ജോസഫ് പറയുന്നു.