നെഗറ്റീവ് കമന്റുകള്‍ കാര്യമാക്കുന്നില്ല, ഭാര്യയുമൊത്തുള്ള വള്‍ഗര്‍ റൊമാന്റിക് ഫോട്ടോഷൂട്ടിനെക്കുറിച്ച് അവതാരകന് ജീവ
Updated: Saturday, November 14, 2020, 15:20 [IST]

രണ്ട് മാസം മുന്‍പ് അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിച്ച അവതാരകന് ജീവയും അപര്‍ണ തോമസും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇരുവരുടെയും വള്‍ഗര്‍ റൊമാന്റിക് ഫോട്ടോഷൂട്ടാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഫോട്ടോവിന് വന്ന തെറികളും മോശം കമന്റുകള്‍ കാര്യമാക്കുന്നില്ലെന്നാണ് ജീവ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചത്.

നെഗറ്റീവ് കമന്റുകള്‍ക്ക് ചെവി കൊടുക്കാറില്ലെന്ന് ജീവ പറയുന്നു. എന്നാല്‍ അപര്‍ണ അങ്ങനെയായിരുന്നില്ല. തിരിച്ച് പ്രതികരിക്കുന്ന സ്വഭാവക്കാരിയാണ്.
സരിഗമ പാട്ട് ഷോയിലൂടെയാണ് ജീവ എന്ന അവതാരകന് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ അപര്‍ണയും ജീവയും ഒന്നിച്ച് അവതരിപ്പിക്കുന്ന റിയാലിറ്റി ഷോ മിസ്റ്റര്‍ ആന്റ് മിസ്സിസ് വിജയകരമായി മുന്നോട്ടു പോകുകയാണ്.
അഞ്ചാം വിവാഹ വാര്‍ഷികത്തിനാണ് പ്രണയാര്ദ നിമിഷങ്ങള്‍ പങ്കുവെച്ച് ഇരുവരും ഫോട്ടോകള്‍ പങ്കുവെച്ചിരുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സണ്‍ ഫോട്ടോഗ്രാഫറാണ് ഇരുവരുടെയും റൊമാന്റിക് ഫോട്ടോകള്‍ പകര്‍ത്തിയത്.