കൊറോണ വാക്സിന് എത്തിയാല്‍ ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയില്‍, അവര്‍ അതില്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം സുരക്ഷിതമാകുമെന്ന് നടന്
Updated: Friday, December 4, 2020, 11:35 [IST]

നടി കങ്കണ റണാവത്തിനെ അധിക്ഷേപിച്ച് നടന് ജുനൈദ് ഷെയ്ഖ്. കൊറോണ വാക്സിന് ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നാണ് ജുനൈദിന്റെ പരിഹാസം. അവര്‍ അതില്‍ നിന്നും രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ് അധിക്ഷേപിക്കുന്നു.

കൊറോണ വാക്സിന് റെഡിയായോ? എങ്കില്‍ അത് ആദ്യം കങ്കണയില്‍ പരീക്ഷിക്കണം. അവര്‍ രക്ഷപ്പെട്ടാല്‍ വാക്സിന് സുരക്ഷിതമാണെന്ന് നമുക്ക് ഉറപ്പുവരുത്താം. ഇനി അവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം തന്നെ സുരക്ഷിതമാണെന്നു കരുതാം, ജുനൈദ് കുറിച്ചു.