ഹൽദി ചടങ്ങിൽ രാജകുമാരിയെപ്പോലെ കാജൽ അഗർവാൾ; വിഡിയോ കാണാം

Updated: Friday, October 30, 2020, 08:19 [IST]

ദക്ഷിണേന്ത്യന്‍ സിനിമ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആരാധകരുടെ പ്രിയ നടി കാജല്‍ അഗര്‍വാള്‍. 

കാജല്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരവിഷയം. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരന്‍. നാളെ മുംബയില്‍വച്ചാണ് ഇരുവരും വിവാഹിതരാവുക. നടി തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. 

കാജലിന്റെ വീട് ഇപ്പോള്‍ വിവാഹ ആഘോഷങ്ങളില്‍ തിളങ്ങുകയാണ്. വിവാഹ തലേന്നുള്ള കാജലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിത്രങ്ങളില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് കാജല്‍ ധരിച്ചിരിക്കുന്നത്. 

ഗൗതം കിച്ച്‌ലു വെളുത്ത കുര്‍ത്തയും കറുത്ത ജാക്കറ്റും ധരിച്ചതായി കാണാം. കാജലിന്റെ ഫാന്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷം നേരം കൊണ്ടാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയത്.