മത്സ്യകന്യകയെ പോലെ കാജല്‍ അഗര്‍വാള്‍: കടലിനടിത്തട്ടില് റൊമാന്റിക് ഫോട്ടോ പങ്കുവെച്ച് താരം
Updated: Friday, November 13, 2020, 11:59 [IST]

വിവാഹശേഷം ഹണിമൂണ്‍ ആഘോഷത്തിലാണ് നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും. മാലിദ്വീപിലാണ് ഇരുവരുടെയും ഹണിമൂണ്‍ ആഘോഷം. സെക്സി വസ്ത്രമണിഞ്ഞ് റൊമാന്റിക് ഫോട്ടോയാണ് കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചത്.

കടലിനടിത്തട്ടില് നിന്നും കാഴ്ചകള്‍ ആസ്വദിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. റിസോര്‍ട്ടിലെ ആഡംബര റൂമിലാണ് ഇവരുടെ താമസം. മത്സ്യത്തിന്റെ നീക്കങ്ങള്‍ ആസ്വദിക്കുകയാണെന്നും താനും മത്സ്യത്തെ പോലെ മാറിയെന്നും കാജല്‍ അഗര്‍വാള്‍ പങ്കുവയ്ക്കുന്നു.

ഹണിമൂണ്‍ ആഘോഷ വേളകളിലും യോഗ പോലുള്ള തന്റെ ദിനചര്യകള്‍ കാജല്‍ മറന്നില്ല. യോഗ ചെയ്യുന്ന ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുപ്പതിനായിരുന്നു ഇരുവരുടെയും വിവാഹം.

മുംബൈയില്‍ വെച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സ്കൂള്‍ കാലം മുതലേ ഗൗതമിനെ കാജലിന് അടുത്തറിയാവുന്നതാണ്. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമാണ് ഗൗതം.