ലൈംഗീക ചുവയോടെ സംസാരിച്ചു, സിനിമയില്‍ നടക്കുന്നത് വെളിപ്പെടുത്തി കനി കുസൃതി

Updated: Monday, November 30, 2020, 14:30 [IST]

സിനിമയില്‍ നിന്നും ലൈംഗീക ചുവയുള്ള പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി കനി കുസൃതി. നോ പറഞ്ഞതുമൂലം പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. താന്‍ നോ പറഞ്ഞാല്‍ ഫോണ്‍ കട്ട് ചെയ്ത് ആവര്‍ പോകുമെന്നും മറ്റ് നടിയെ വച്ച് ചിത്രം പുറത്തിറങ്ങുമെന്നും കനി കുസൃതി പറയുന്നു.

സിനിമയില്‍ സംവരണം വേണമെന്നും കനി കുസൃതി ആവശ്യപ്പെടുന്നു. സിനിമയില്‍ വന്ന സമയത്ത് ഒരാള്‍ വിളിച്ചു ജയശ്രീ ചേച്ചിയോട്(അമ്മയോട്) അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് അത് മനസിലായില്ലെന്ന് കനി കുസൃതി പറയുന്നു.

 

എന്നാല്‍ ജീവിതത്തില്‍ നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഫോണില്‍ വിളിച്ച് രാത്രി സ്‌ക്രിപ്റ്റ് പറയുക, പിന്നീട് അതിന്റെ ചുവ മാറുക അതൊക്കെ ഉണ്ടായിട്ടുണ്ടെന്നും നടി പറയുന്നു.