ചായങ്ങളില്ല, ചമയങ്ങളില്ല, ഇതാണ് തന്റെ യഥാര്‍ത്ഥ രൂപമെന്ന് നടി കനിഹ
Updated: Thursday, December 3, 2020, 15:55 [IST]

മലയാളത്തില്‍ ഇപ്പോള്‍ നല്ല വേഷങ്ങള്‍ ഒന്നും ലഭിക്കാത്തതുകൊണ്ടുതന്നെ കനിഹ എന്ന നടി കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ തുടരുകയാണ്. എങ്കിലും കനിക ആരാധകര്‍ക്കിടയില്‍ എന്നും വരാറുണ്ട്. തന്റെ വര്‍ക്കൗട്ട് വീഡിയോകളും മറ്റും ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ മേക്കപ്പ് ഒന്നും ഇല്ലാത്തൊരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. പിന്നില്‍ കളര്‍ഫുളായി ഒന്നുമില്ല. മേക്കപ്പോ, ബ്രാന്റഡ് സാധനങ്ങളോ, നല്ല കോസ്റ്റിയൂമോ ഇല്ലാതെ ഒരു ഫോട്ടോയാണിതെന്ന് കനിഹ പറയുന്നു. എന്താണ് എന്റെ യഥാര്‍ത്ഥ രൂപമൊന്ന് നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്നും കനിഹ പറയുന്നു.
വീട്ടില്‍ നിന്നുള്ള ഫോട്ടോയാണ് കനിഹ പങ്കുവെച്ചത്. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കത്തിലാണ് കനിഹ അവസാനമായി അഭിനയിച്ചത്.