ആര് പറഞ്ഞു മീനാക്ഷിയും കാവ്യയും കലഹമാണെന്ന്? ഇരുവരും ഒന്നിച്ച് ആഘോഷിച്ച നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയം
Updated: Thursday, November 26, 2020, 16:06 [IST]

മീനാക്ഷയും കാവ്യയും ഒന്നിച്ചു പോകില്ലെന്നും, ഇരുവരും കലഹമാണെന്നും മീനാക്ഷി അമ്മ മഞ്ജുവിനൊപ്പം പോകാനുള്ള തയ്യാറെടുപ്പിലാണെന്നുമൊക്കെ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഈ ഫോട്ടോ കാണുന്നവര്‍ക്ക് ആ ചോദ്യത്തിനുള്ള മറുപടി ലഭിക്കും. ഇരുവരും ചേര്‍ന്നു നിന്നുള്ള ഫോട്ടോ വീണ്ടും എത്തിയിരിക്കുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനും പാട്ടുകാരനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയം നടന്നു. ദിലീപും കാവ്യാമാധവനും അവര്‍ക്കൊപ്പം മീനാക്ഷിയും ചടങ്ങില്‍ പങ്കെടുത്തു. ഒരു ഫാമിലി ചിത്രം തന്നെ എത്തി. മീനാക്ഷിയെ ചേര്‍ത്തു പിടിച്ച് നില്ക്കുന്ന കാവ്യയെ കാണാം.
മകള്‍ ആയിഷയുടെ വിവാഹ നിശ്ചയമാണ് കഴിഞ്ഞത്. ബിലാല്‍ ആണ് വരന്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആയിഷ.