കിടിലം മേക്കോവറില്‍ നടി കീര്‍ത്തി സുരേഷ്: സാനി കൈദം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Updated: Monday, November 16, 2020, 15:02 [IST]

അഭിനയത്തില്‍ പുതിയ ഹിറ്റ് സമ്മാനിക്കാനൊരുങ്ങുകയാണ് നടി കീര്‍ത്തി സുരേഷ്. തമിഴ് ചലച്ചിത്ര ലോകത്തെ മുന്‍നിര നായികമാരിലൊരാണ് മലയാളി നടി കീര്‍ത്തി. കിടിലം മേക്കോവറിലൂടെയാണ് താരം എത്തിയിരിക്കുന്നത്. സംവിധായകന്‍ സെല്‍വരാഘവന്‍ നായകനാവുന്ന പുതിയ ചിത്രം സാനി കൈദം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ധനുഷാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍. യാമിനി യജ്ഞമൂര്‍ത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നാഗൂരന്‍ ആണ് എഡിറ്റര്‍. 

മിസ് ഇന്ത്യയാണ് കീര്‍ത്തിയുടെതായി റിലീസ് ചെയ്ത അവസാന ചിത്രം. നെറ്റ്ഫ്ളിക്സിലായിരുന്നു ചിത്രം റിലീസ് ചെയിതത്.
നവാഗതനായ വൈ.നരേന്ദ്രനാഥാണ് ചിത്രം സംവിധാനം ചെയ്തത്. തെലുങ്കില്‍ ഒരുങ്ങിയ ചിത്രം മറ്റു തെന്നിന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്റെ ബാനറില്‍ മഹേഷ് എസ്. കൊനേരു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.