ഹാപ്പി ബർത്ത്‌ഡേയ്ക്ക് തന്നെ വിളിക്കാത്ത മമ്മൂക്കാനോട് മുണ്ടൂല്ലെന്നും പറഞ്ഞ് കുട്ടി. മോളുടെ പേരന്വേഷിച്ച് മമ്മൂട്ടി!!!

Updated: Wednesday, September 9, 2020, 12:27 [IST]

മലയാള സിനിമാ പ്രേമികളുടെ സ്വകാര്യ അഹങ്കാരമായിരുന്ന മമ്മൂട്ടിയുടെ പിറന്നാൽ ആയിരുന്നു ഇന്നലെ. നിരവധി താരങ്ങളും ആരാധകരുമാണ് അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ച് രംഗത്ത് വന്നത്. അദ്ദേഹം ചെയ്ത തങ്ങൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങൾ ഓർക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ. താരാരാധനയ്ക്ക് പ്രായം ഒരു പരിമിതി അല്ലെന്ന് തെളിയിക്കുകയാണ് ഈ കുഞ്ഞ്. മമ്മൂക്ക തന്നെ ബർത്ത്‌ഡേയ്ക്ക് വിളിച്ചില്ലെന്ന പരാതിയിലാണ് ഈ മോൾ. ഈ കുഞ്ഞ് ആരാധിക പരാതി പറയുന്ന വീഡിയോ മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്ക് വയ്ക്കുന്നത്.

 

 മമ്മൂക്കാനോട് മുണ്ടൂലെന്നും ഹാപ്പി ബർത്ത്‌ഡേയ്ക്ക് തന്നെ വിളിച്ചില്ലെന്നും പറഞ്ഞാണ് കുട്ടി പൊട്ടികരയുന്നത്. കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന മുതിർന്ന വ്യക്തിയുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം.  എന്നാൽ എന്തോക്കെ പറഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാൻ സാധിക്കുന്നില്ല. വിളിക്കൂട്ടോ, നമുക്ക് മമ്മൂക്കാന്റെ വീട്ടിലേയ്ക്ക് പോകാട്ടോ എന്നൊക്കെ പറഞ്ഞ് മുതിർന്നയാൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കരച്ചിൽ നിർത്തുന്ന ലക്ഷണം കാണുന്നില്ല. പിണങ്ങല്ലേ എന്താ മോൾടെ പേര് എന്ന് അന്വേഷിച്ചു കൊണ്ട് മമ്മൂട്ടി തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുളളത്.

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ ആണ് അദ്ദേഹത്തിന്റെ പുതിയതായി റിലീസ് ആകാനുള്ള ചിത്രം. കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. സന്തോഷ് വിശ്വനാഥാണ് വൺ എന്ന ചിത്രത്തിന്റഎ സംവിധായകൻ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ചിത്രത്തിന്റെ പുതിയ ടീസർ ചിത്രത്തിന്റെ അണിയറ പ്രവർത്കർ പുറത്ത് വിട്ടിരുന്നു. ചിത്രം ഒടിടി റിലീസ് ചെയ്യാൻ സാധ്യത ഇല്ലെന്ന് നിർമ്മാതാവ് നേരത്തെ അറിയിച്ചിരുന്നു.