ആ സിനിമയില്‍ നിന്നും എന്നെ മാറ്റിയത് വേണു പാരവെച്ചതോടെ, കെപിഎസി ലളിത പറയുന്നു

Updated: Wednesday, December 2, 2020, 13:33 [IST]

ഇന്നസെന്റ്-കെപിഎസി ലളിത ജോഡി പോലെ നെടുമുടി വേണു-കെപിഎസ് ലളിത ജോഡിയും ഒരു കാലത്ത് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം എന്ന ചിത്രത്തിലെ വേഷം നഷ്ടമായതിനെക്കുറിച്ച് കെപിഎസി ലളിത മനസ്സ് തുറക്കുകയാണ്.

ശാരദ ചെയ്ത വേഷം ചെയ്യാനിരുന്നത് ഞാനായിരുന്നു. എന്നാല്‍ നെടുമുടി വേണു തനിക്ക് പാരവെച്ചതോടെ ആ വേഷം ഇല്ലാതായെന്ന് കെപിഎസി ലളിത ചെറുപുഞ്ചിരിയോടെ പറയുന്നു. ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു മിന്നാമിനുങിന്റെ നുറുങ് വെട്ടത്തിലെ ടീച്ചര്‍ കഥാപാത്രം. പക്ഷേ വേണു എനിക്കിട്ട് പാര വെച്ചതോടെ എനിക്ക് ആ വേഷം നഷ്ടമായി. ഞാനും വേണുവും അതിന് മുന്‍പ് 'നീലക്കുറിഞ്ഞി പൂത്തപ്പോള്‍' എന്ന ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു.

അതിലും ടീച്ചര്‍ കഥാപാത്രമായിരുന്നു അതുകൊണ്ട് തന്നെ വീണ്ടും ഞങ്ങള്‍ ഒന്നിച്ച് വന്നാല്‍ ഒരേ പോലെയിരിക്കും എന്നുള്ളത് കൊണ്ട് വേണു പറഞ്ഞ പ്രകാരം എന്നെ മിന്നാമിനുങിന്റെ നുറുങ്ങ് വെട്ടം എന്ന സിനിമയില്‍ നിന്ന് എന്നെ മാറ്റി. എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശാരദ മനോഹരമാക്കിയ കഥാപാത്രമായിരുന്നു അതെന്നും കെപിഎസി ലളിത പറയുന്നു.