എന്റെ അച്ഛന് പ്രായം കൂടുന്നത് കാണണ്ട, കണ്ണുപൊത്തി കുറുമ്പുകാട്ടി ഇസഹാക്ക്

Updated: Saturday, December 5, 2020, 16:53 [IST]

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ദൈവം കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും നല്‍കിയ സ്വത്താണ് ഇസഹാക്ക്. ഇസഹാക്കിന്റെ ഓരോ വളര്‍ച്ചയും ചാക്കോച്ചന് കൗതുകത്തോടെയാണ് നോക്കി കാണുന്നത്. വയസ്സിത്രയായിട്ടും ഒരു കുഞ്ഞ് കൊച്ചിന്റെ അച്ഛനാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ കഴിഞ്ഞ മാസം പിറന്നാള്‍ ആഘോഷിച്ചതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ഇസഹാക്കിനെ തോളില്‍ തട്ടി കേക്കിനു മുന്നില്‍ നില്‍ക്കുന്ന ചാക്കോച്ചന്‍. രണ്ട് പേരും കണ്ണു പൊത്തി കുസൃതി കാണിക്കുന്ന ഫോട്ടോയാണിത്. അച്ഛന് പ്രായം കൂടുന്നത് കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് കണ്ണു പൊത്തുന്നതാണെന്ന് ചാക്കോച്ചന്‍ കുറിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

നവംബര്‍ രണ്ടിനാണ് കുഞ്ചോക്കോ ബോബന്‍ 44ാം പിറന്നാള്‍ ആഘോഷിച്ചത്. ഇരുവരും ഒരേ ഡിസൈനിലുള്ള ഷര്‍ട്ടാണ് ധരിച്ചത്. കേക്കില്‍ മാത്രമേ പ്രായം കൂടുന്നുള്ളൂവെന്നും മുഖത്ത് ആ പ്രായം ഇല്ലെന്ന് ആരാധകര്‍ പറയുന്നു.