എന്റെ സുന്ദരിമാരായ നായികമാരെ എടുത്തു പൊക്കാൻ എനിക്ക് സാധിച്ചിട്ടില്ല. വീഡിയോ പങ്ക് വച്ച് ചാക്കോച്ചൻ. ഏറ്റെടുത്ത് താരങ്ങൾ!!!

Updated: Monday, September 14, 2020, 11:12 [IST]

മലയാള സിനിമയിൽ എക്കാലത്തേയും റൊമാന്റിക്ക് ഹീറോസിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവ് എന്ന ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ ഇന്നും ചർച്ചാ വിഷയമാണ്. നിരവധി ആരാധകരാണ് കുഞ്ചാക്കോ ബോബന് ആ ഒറ്റ ചിത്രം കൊണ്ട് ലഭിച്ചത്. ചിത്രത്തിൽ ശാലിനിയായിരുന്നു അദ്ദേഹത്തിന്റെ നായിക. പിന്നീട് ഒരു ഭാഗ്യജോഡിയായി അവരെ മലയാള സിനിമാലോകം കണക്കാക്കുകായിരിന്നു. കുറച്ച് നാൾ സിനിമയിൽ നിന്ന് മാറിന്നിന്നെങ്കിലും മികച്ച തിരിച്ചു വരവാണ് താരം നടത്തിയത്.  അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

 

ഈ വർഷം ആദ്യം ഇറങ്ങിയ അഞ്ചാം പാതിര അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു സൂപ്പർഹിറ്റായിരുന്നു. ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ അദ്ദേഹം വളരെ സജ്ജീവമാണ്. കുടുംബത്തിനൊപ്പം ചിലവഴിച്ചും. വർക്കൗട്ട് ചെയ്തും, ബാഡ്മിന്റൺ കളിച്ചുമാണ് അദ്ദേഹം സമയം ചിലവഴിച്ചത്. തന്റെ പുതിയ പുതിയ വർക്കൗട്ട് വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ: ഒരു നീണ്ടകാലത്തെ സ്വപ്‌ന സാക്ഷാത്കാരമാണ് ഈ വീഡിയോ. പത്ത് വർഷത്തോളമായി എന്നെ അലട്ടിക്കൊണ്ടിരുന്ന എന്റെ തോൾ വേദന പ്രത്യേകിച്ച് എന്റെ വലതുതോളിന് ചില പ്രധാന പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.

 

ഒരു ലിഗമെന്റിൽ ഉണ്ടായ ഉളുക്ക് പത്ത് വർഷത്തോളം എന്നെ അലട്ടിക്കൊണ്ടിരുന്നു. എന്റെ ഇടതു കൈകൊണ്ട് വലതു കൈ പിടിച്ചാൽ മാത്രമേ ഒരു നിശ്ചിത ഭാഗത്തു നിന്ന് കൈയുയർത്താൻ സാധിക്കുകയുള്ളൂ. ഈ ദിവസങ്ങളിൽ എനിക്ക് ക്രിക്കറ്റോ ബാഡ്മിന്റണോ കളിക്കാൻ സാധിച്ചില്ല. എന്തിന് ഒറ്റ ഗാനരംഗങ്ങളിൽ പോലും എന്റെ സുന്ദരിമാരായ നായികമാരെ എടുത്ത് ഉയർത്താൻ പോലും സാധിച്ചില്ല. ശരിയായ രീതിയിൽ ഒരു പുഷ് അപ്പ് പോലും എടുക്കാൻ സാധിച്ചിട്ടില്ല. എനിക്ക് ആവശ്യമുള്ളപ്പോൾ എപ്പോഴും കൂടെ ഉണ്ടായിരുന്ന, അനാവശ്യമരുന്നുകളോ പ്രോസീജ്യറുകളോ നിർദ്ദേശിക്കാത്ത എന്റെ ഓർത്തോ ഡോക്ടർ ഡോ.മാമൻ അലക്‌സാണ്ടറിനോട് നന്ദി പറയുന്നു.

ഒപ്പം തന്നെ എന്റെ പേഴ്‌സണൽ ട്രെയിനർ കാറ്റമൗണ്ട് ജിമ്മിലെ ഷൈജൻ അഗസ്റ്റിൻ. അദ്ദേഹം വളരെയധികം പ്രചാേദനം നൽകുന്ന വ്യക്തിയാണ് ഒപ്പം എന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധനൽകിയിരുന്നു. രണ്ട് മാസം കൊണ്ടാണ് ഈ മാറ്റം എന്നിൽ ഉണ്ടായത്. നിങ്ങളിൽ ചിലർക്കെങ്കിലും ഈ വീഡിയോ നിസാരമായി തോന്നാം. എന്നാൽ ഞാൻ അനുഭവിക്കുന്ന സന്തോഷം അത് വേറെ തന്നെയാണ്. കഠിനമായ വേദന നിങ്ങളെ ശക്തനാക്കുകയും നിങ്ങളുടെ കണ്ണുനീർ പുഞ്ചിരിയിലേയ്ക്ക് നയിക്കുകയും ചെയ്യുമ്പോൾ സ്വയം പുതിതാവുക. നിങ്ങളെ തന്നെ പുനരുജ്ജീവിപ്പിക്കുക.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks) on