നിങ്ങളെ പോലെ ഒരു അപകട നാടകം ഞാന്‍ കളിക്കുന്നില്ല, നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തം: ദേഷ്യപ്പെട്ട് ഖുശ്ബു
Updated: Wednesday, November 25, 2020, 17:58 [IST]

നടിയും എംപിയുമായി ഖുശ്ബു സുന്ദറിന്റെ കാര്‍ അപകടത്തില്പ്പെട്ടതിനെതിരെ പ്രതികരിച്ച നടി മീര മിഥുന് മറുപടി. ഈ അപകടം വ്യാജമാണെന്നാണ് മീര ആരോപിച്ചത്. ഒരു വ്യക്തി ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരു ദുരന്തമാണെന്ന് തെളിയിച്ച് ശ്രദ്ധ നേടാനായി നാടകങ്ങള്‍ കളിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധയും നേടാന്‍ പ്രയത്നിക്കുന്നു. ഞാന്‍ എന്തുചെയ്യണം? ഖുശ്ബു ട്വീറ്റ് ചെയ്യുന്നു.

ഇത് റീട്വീറ്റ് ചെയ്ത് മറുപടിയായി മീര രംഗത്തെത്തിയിട്ടുണ്ട്. ''നിങ്ങളെ പോലെ ഒരു അപകട നാടകം ഞാന്‍ കളിക്കുന്നില്ല. ഞാന്‍ ദുരന്തം ആയിരുന്നെങ്കില്‍ എന്നെ കുറിച്ച് ആരും സംസാരിക്കില്ല. കോളിവുഡിന് ഞാന്‍ ദുരന്തമോ സൃഷ്ടാവോ എന്ന്. എനിക്ക് ലഭിക്കുന്ന ശക്തമായ ടിആര്‍പിയും അതിന് ഒരു തെളിവാണ്. അതിനാല്‍ നിങ്ങളുടെ പ്രസ്താവന തെറ്റാണ്. നിങ്ങളെ പോലെ ഞാന്‍ നാടകം കളിക്കാറില്ല.''
''ഞാന്‍ സത്യം പറയും, സത്യം നിങ്ങള്‍ക്ക് കയ്പ്പാണ്. നിങ്ങളുടെ ശ്രദ്ധ നേടേണ്ട ആവശ്യം എനിക്കില്ല. നിങ്ങളെ പോലുള്ള വ്യാജന്മാരെ ഞാന്‍ പരസ്യമായി തുറന്നുകാട്ടാറുണ്ട്. സത്യത്തില്‍ നിങ്ങളാല്‍ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നതെന്നും മീര ടീറ്റ് ചെയ്തു.