അഴകിൻ ദേവതയായി നമിതാ പ്രമോദ്; രാജകുമാരിയെപ്പോലെയുണ്ടെന്ന് സോഷ്യൽ മീഡിയ

Updated: Thursday, November 12, 2020, 12:53 [IST]

മലയാള പ്രേക്ഷകരുടെ ഇഷ്ട നടിയാണ് നമിതാപ്രമോദ്. താരത്തിനെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

 

അതി സുന്ദരിയായി രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി ആണ് നമിത ചിത്രങ്ങളിൽ എത്തുന്നത്. താരത്തെ ഇങ്ങനെ അതീവ സുന്ദരി ആക്കിയത് മറ്റൊരു താരപുത്രി ആണ് എന്നതാണ് രസകരം.

മലയാളത്തിലെ പ്രശസ്ത നടനും  സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷ നാദിർഷ ആണ് ഈ ചിത്രത്തിന് പിന്നിലെ താരപുത്രി. ജീസ് ജോൺ ആണ് ഫോട്ടോഗ്രാഫർ. പരസ്യത്തിന്റെ ഭാഗമായായിരുന്നു ഫോട്ടോഷൂട്ട്  നടത്തിയത്, വൻ സ്വീകരണമാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലഭിയ്ക്കുന്നത്.