“പ്രണയവും, മഴയും, പുഴയും, ചങ്ങാടവും” സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ആ കപ്പിൾ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം.

Updated: Tuesday, October 20, 2020, 16:34 [IST]

വിവാഹവും അതിനോട് അനുബന്ധിച്ച് നടക്കുന്ന വെഡിങ് ഫോട്ടോഷൂട്ടുമെല്ലാം ആർഭാടമാക്കുന്നതിൽ മലയാളികൾ ഒട്ടും പുറകിലല്ല. സിനിമയിലെ ചിത്രങ്ങളെയും മറ്റു പല മോഡലിംഗ് ചിത്രങ്ങളെയും വെല്ലുന്ന രീതിയിലാണ് ഇപ്പോൾ പലരും വെഡിങ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. 

ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഒപ്പം വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. എന്നാലും അതെല്ലാം അവരുടെ സ്വന്തം ഇഷ്ടമാണ്. എല്ലാ മേഖലയിലുള്ള ജോലിക്കാരെയും കൊറോണക്കാലം ബുദ്ധിമുട്ടിലാക്കി.

അതിൽ പ്രധാനമായിരുന്നു വെഡിങ് ഫോട്ടോഗ്രാഫേഴ്‌സ്. വിവാഹങ്ങൾ കൂടുതലായി നടക്കുന്ന ഈ മാസങ്ങളിൽ പക്ഷേ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വളരെ ലളിതമായിട്ടായിരുന്നു പല വിവാഹങ്ങളും. വെഡിങ് ഫോട്ടോഷൂട്ടുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  

ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ ഒരുക്കുകയാണ് എല്ലാവരും. വെഡിങ് സ്റ്റോറീസ് ഒരുക്കിയ ഈ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. പുഴയും ചങ്ങാടവുമായി പ്രകൃതി രമണീയത നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലമാണ് ചിത്രത്തിൽ.