ഈ ഫെയ്‌സ് ഷീൽഡിന്റെ വില വെറും 70,000... കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും..!!!

Updated: Wednesday, September 16, 2020, 12:20 [IST]

കൊറോണ രോഗം വ്യാപിച്ചതോടെ മൂക്കും വായും മൂടാൻ പലതരത്തിലുള്ള മാസ്‌കുകളും, ഫെയ്‌സ് ഷീൽഡുകളും ഇപ്പോൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ഥ വലുപ്പത്തിലും നിറത്തലും ഉള്ളവ ലഭ്യമാണ്. മാസ്‌കുകൾക്ക് പകരം ഫെയ്‌സ് ഷീൽഡ് ഉപയോഗിക്കുന്നവരും കുറവല്ല. മുഖം മുഴുവനായും മൂടാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത് ഈ 70,000 രൂപയുടെ ഫെയ്‌സ് ഷീൽഡാണ്.

 

ലോകത്തിലെ പ്രമുഖ ഫാഷൻ ബ്രാന്റായ ലൂയിസ് വിറ്റൺ ആണ് ഈ ഷീൽഡ് പുറത്തിറക്കിയിട്ടുള്ളത്. ഇവരുടെ ഏറ്റവും പുതിയ ശ്രേണിയിലുള്ള ഫെയ്‌സ് ഷീഡാണിത്. ഷീൽഡിന്റെ അറ്റത്ത് സർണ്ണ ഷീൽഡുകൾ ചേർത്താണ് ഷീൽഡ് നിർമ്മിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്കും സ്വർണ്ണവും ചേർത്ത് നിർമ്മിച്ചിട്ടുള്ള ഈ ഷീൽഡ് അവരുടെ ഏറ്റവും പുതിയ ക്രൂയിസ് കളക്ഷിൽ പെട്ടതാണ്. ഏതാണ്ട് 970 ഡോളറാണ് ഇതിന്റെ വില. ഏകദേശം 70,610 രൂപ.

പുതിയ ഷീൽഡിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷീൽഡിന്റെ സ്ട്രാപ്പിനു മുകളിൽ കമ്പനിയുടെ ലോഗോ നൽകിയിട്ടുണ്ട്. ഷീൽഡിന്റെ ചിത്രം പുറത്ത് വിട്ടതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകൾ ചെയ്തിട്ടുള്ളത്. നിരവധി പേരാണ് ഷീൽഡിന്റെ ചിത്രം പങ്ക് വച്ചിട്ടുള്ളത്. എന്നാൽ ഈ സാഹചര്യത്തിൽ ഇത്രയും വില കൂടിയ ഫെയ്‌സ്ഷീൽഡ് പുറത്തിറക്കുന്നതിനെതിരെ നിരവധി കമ്പനിയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiffany💙💎Louis V🧡👜 (@tiffanyandlouisv) on