അച്ഛന്റെ കൈയിലിരിക്കുന്ന ചിരിക്കുട: ഈ ചുരുളൻ മുടിക്കാരിയെ മനസ്സിലായോ.? ചിത്രം ഏറ്റുടത്ത് ആരാധകരും.!!

Updated: Friday, August 28, 2020, 12:40 [IST]

ചലചിത്രാരങ്ങളുടെ ചെറുപ്പകാലത്തെ ചിത്രങ്ങൾ ആരാധകർ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ചുരുണ്ട മുടിക്കാരിയായ ഒരു ചിരിക്കുടുക്കയുടെ ചിത്രം  ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുകയാണ്. പേളിമാണിയാണ് ആരാധകർക്കായി തന്റെ ചെറുപ്പകാലത്തെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇട്ടത്. ടെലിവിഷൻ പരിപാടികളിലെ അവതാരക എന്ന നിലയിലും പേളി പ്രശസ്ഥയാണ്.

അച്ഛന്റെ കയ്യിൽ നിറഞ്ഞ പുഞ്ചിരിയുമായി ഇരുക്കുന്ന ചുരുണ്ട മുടിക്കാരി കുഞ്ഞുപേളിയുടെ ചിത്രമാണ് താരം ആരാധകർക്കായി പങ്കുവച്ചിട്ടുള്ളത്. ടെലിവിഷൻ താരം ശ്രീനിഷാണ് പേളിയുടെ ഭർത്താവ്. ഈ അടുത്തിടെയാണ് പുതിയതായി ഒരു അതിഥി കൂടി തങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നതായി താരങ്ങൾ അറിയിച്ചത്.

സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ആരാധകരുള്ളവരാണ് പേളി ശ്രീനിഷ് ദമ്പതിമാർ. ഏഷ്യാനറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലായി മാറുന്നതും. ' ഞങ്ങൾ പ്രപോസ് ചെയ്ത് രണ്ട് വർഷമാവുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളിൽ വളരുന്നു.

ഞങ്ങൾ നിന്നെ സ്‌നേിക്കുന്ന ശ്രീനിഷ്'' എന്ന പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ ആരാധകർക്കായി പങ്കുവച്ചത്. അച്ഛനാവുന്നതിന്റെ സന്തോഷം ശ്രീനിഷും തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. ഈ അടുത്തിടെയാണ് ഇവരുടെ വിവാഹവാർഷികം നടത്തിയത്.