മമ്മൂട്ടിയുടെ നിതയൗവ്വനത്തിന്റെ രഹസ്യം ചോദിക്കുന്നവർക്ക് ഉത്തരമിതാ!!!

Updated: Sunday, September 13, 2020, 15:47 [IST]

മലയാള സിനിമാ ലോകത്തിൽ മമ്മൂട്ടി എന്ന താരത്തെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളയും, വ്യക്തിത്വത്തേയും ഇഷ്ടപ്പെടുന്നവരാണ് ഓരോ മലയാളികളും. നിരവധി സ്‌റ്റൈലിഷ് ഫോട്ടോകൾ അദ്ദേഹം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ പുതിയവർക്കൗട്ട് ഫോട്ടോ സാമൂഹ്യമാധ്യ വൻ ഹിറ്റായി മാറിയ ഒന്നാണ്. നിരവധി പേരാണ് ആ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ഇ കഴിഞ്ഞ സെപ്തംബർ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ 69ാം പിറന്നാൾ.

 

സിനിമാ ലോകും ആരാധകരും അത് ഒരു പോലെ ആഘോഷമാക്കിയിരുന്നു. 69ാം വയസ്സിലും  മമ്മൂട്ടി ഇത്രയും ചെറുപ്പമായി എങ്ങനെ ഇരിക്കുന്നു എന്ന ചോദ്യമാണ് പലർക്കും ഉള്ളത്. അദ്ദേഹത്തിന്റെ നിത്യയൗവ്വനത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റഎ ഫിറ്റ്‌നസ് ഇൻസ്‌ട്രൈക്ടർ വിപിൻ സേവ്യർ. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റേയും നിത്യയൗവ്വനത്തിന്റേയും രഹസ്യം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്സ് തന്നെയാണ്. വർഷങ്ങളായി അദ്ദേഹം പിൻതുടരുന്ന ആരോഗ്യകരമായ ജീവിതരീതിയും വർക്കൗട്ടുമാണ്. സൗന്ദര്യത്തിനും ഗ്ലാമറിനും മറ്റ് കുറുക്കു വഴികളില്ലെന്ന് അദ്ദേഹം പറയുന്നു.

 

പൊതുവേ രാവിലെ ഒരു മണിക്കൂർ 15 മിനുറ്റ് അദ്ദേഹം വ്യായാമത്തിനായി ചിലവഴിക്കും. ലോക്ക്ഡൗൺ കാലത്ത് വ്യായാമകാര്യത്തിൽ കൂടുതൽ ശ്രദ്ധ അദ്ദേഹം നൽകുന്നുണ്ട്. ഇപ്പോൾ ഓൺലൈനായാണ് വർക്കൗട്ട് പ്ലാനുകൾ നൽകുന്നത്. ആഴ്ചയിൽ അഞ്ച് ദിവസം കാർഡിയാക്ക് വ്യായാമങ്ങളും മറ്റ് രണ്ട് ദിവസം ശരീര പേശി ബലം നൽകാനും മറ്റും സഹായിക്കുന്ന ബോഡി പാർട്ട് ട്രെയിനിങ്ങുമാണ് താരം ചെയ്യുന്നത്. ലോ കാർബ് ഡയറ്റാണ് അദ്ദേഹം പിൻതുടരുന്നത്. ഒപ്പം പ്രോട്ടീൻ കൂടുതൽ ഉള്ള ചിക്കൻ, മുട്ട, മീൻ തുടങ്ങിയവയും ഡയറ്റിലുണ്ട്. അദ്ദേഹത്തിന്റെ കഠാനാധ്വാനവും അർപ്പണബോധവുമാണ് അദ്ദേഹത്തിന്റെ ഗ്ലാമറിന്റെ രഹസ്യമെന്നും അദ്ദേഹം പറയുന്നു.