നടി ഗൗതമിയുടെ വീട്ടില്‍ മദ്യപിച്ചെത്തിയാള്‍ പിടിയില്‍

Updated: Wednesday, November 18, 2020, 12:33 [IST]

നടിയും കമല്‍ഹാസന്റെ ഭാര്യയുമായിരുന്ന ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ പിടികൂടി.പാണ്ഡ്യന്‍ എന്നയാളാണ് അറസ്റ്റിലായത്. കോടമ്പാക്കത്തെ വസതിയിലാണ് ഇയാള്‍ അതിക്രമിച്ചു കയറിയത്. ആ സമയം ഗൗതമിയും മകളും മാത്രമാണുണ്ടായത്.

വീടിന്റെ മതില്‍ ചാടി കടന്നാണ് പ്രതി വീട്ടിലേക്ക് കടന്നത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം. പാണ്ഡ്യനെതിരെ പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.