അമ്പരപ്പിക്കുന്ന സൂപ്പർ ശക്തികളുള്ള മനുഷ്യൻ ; വീഡിയോ കാണാം

Updated: Thursday, October 29, 2020, 11:57 [IST]

 സാഹസികതയാർന്ന നിരവധി അഭ്യാസങ്ങൾ കാണിച്ച് ലോക പ്രശസ്തി നേടിയ നിരവധി വ്യക്തികൾ നമ്മുടെ ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. നമ്മളൊക്കെ കുട്ടിക്കാലം മുതലേ കണ്ടു വളർന്ന ചില കാർട്ടൂണുകൾ ഉണ്ട്. സൂപ്പർ മാൻ, സ്പൈഡർ മാൻ, ശക്തിമാൻ തുടങ്ങീ കേന്ദ്ര കഥാപാത്രങ്ങളാക്കിയ നിരവധി കാർട്ടൂണുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. അതിലൊക്കെ കാണുന്ന കഥാപാത്രങ്ങളെ പോലെയാകാൻ നമ്മളൊക്കെ കുട്ടിക്കാലത്ത് ഏറെ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആ ആഗ്രഹത്തിന് കുറവില്ല താനും. എന്നാൽ താനൊരു സൂപ്പർ ആൺ അല്ലെങ്കിൽ ശക്തിമാൻ എന്നിവരെ പോലെ ആകണമെന്ന് ഉള്ളിൽ തീവ്രമായി ആഗ്രഹിച്ച് അതിനു നിരവധി സാഹസികവും അപകടകരവുമായ അഭ്യാസങ്ങൾ കാണിക്കുന്ന നിരവധി മനുഷ്യരുണ്ട്. ചിലർക്ക് ഇത്തരം കാര്യങ്ങൾ ചെയ്ത വലിയ വലിയ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില വ്യക്തികളെ നമുക്കിന്ന് പരിചയപ്പെടാം.  

മാഗ്‌നെറ്റോ ലിതോ ലിൻ. ഇദ്ദേഹത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ഇദ്ദേഹത്തിന്റെ ശരീരത്തിന് ഒരു പ്രത്യേക ശക്തിയുണ്ട്. ഈ മനുഷ്യന്റെ ശരീരത്തിന് കാന്തിക ശക്തിയുണ്ട്. ലോഹങ്ങൾ അടങ്ങിയ എല്ലാ വസ്തുക്കളും ഇദ്ദേഹത്തിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കും. 80 വയസ്സ് പ്രായമുള്ള ഈ വ്യക്തി മലേഷ്യൻ വംശജനാണ്. ആകെ കൂടി 80 പൗണ്ട് ഭാരമുള്ള വസ്തുക്കളെ ഇദ്ദേഹത്തിന്റെ  ശരീരത്തിൽ പറ്റിപ്പിടിച്ചരിക്കാനായി സാധിക്കും.   

എന്നാൽ ഒരു വസ്തുവിന്റെ ഭാരം നാലര പൗണ്ടോ അതിൽ താഴെയോ ആയിരിക്കണം. ഇദ്ദേഹത്തിന്റെ മൂന്നു മക്കൾക്കും ഇതേ പ്രത്യേകതെയുണ്ട്. ലിതോയുടെ ശരീരത്തെ കുറിച്ച് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ ശരീരത്തിലുള്ള ത്വക്കുകൾക്കു ലോഹങ്ങളെ ആകർഷിക്കാനുള്ള ഒരു പ്രത്യേക കാന്തിക ശക്തിയുണ്ട് എന്നതാണ്.  


അത് പോലെ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായ ഒരു മനുഷ്യനാണ് കെവിൻ റിച്ചാഡ്സൺ. ഇദ്ദേഹത്തിന് നമ്മളെല്ലാം ഭയക്കുന്ന സിംഹങ്ങളോട് ഇടപഴകാൻ എന്തോ ഒരു കഴിവോ ശക്തിയുണ്ട്. ഇദ്ദേഹം ഉറങ്ങുന്നതും കൂടുതൽ സമയം ചെലവഴിക്കുന്നതും സിംഹങ്ങളുടെയും പുലികളുടെയും കൂടെയാണ്.   

മാത്രമല്ല, ഇദ്ദേഹം ഒരു യുട്യൂബ് ആക്റ്റിവിസ്റ്റ് കൂടിയാണ്. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് പോലെ അസാധാരണവും അതിശയപ്പെടുത്തുന്നതുമായ പ്രത്യേകതകൾ ഉള്ള വ്യക്തികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.