മഞ്ജു വാര്യര്‍ തകര്‍ത്തു, കിം..കിം..കിം ഡാന്‍സുമായി താരം, കണ്ടു നോക്കൂ

Updated: Tuesday, December 1, 2020, 12:29 [IST]

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനുവേണ്ടി വര്‍ഷങ്ങള്‍ക്കുശേഷം ഗാനം ആലപിച്ച നടി മഞ്ജു വാര്യര്‍ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുന്നു. കിം..കിം..കിം  എന്ന ഗാനത്തിന് അടിപൊളി ഡാന്‍സുമായിട്ടാണ് താരം എത്തിയത്. മഞ്ജുവിന്റെ മാസ്റ്റര്‍ പീസ് സ്റ്റെപ്പുകള്‍ തന്നെ...

അല്‍പം ഫണ്‍ ആസ്വദിക്കൂ എന്നു പറഞ്ഞാണ് മഞ്ജു ഡാന്‍സ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീട്ടില്‍ ഇടുന്ന സാധാരണ മിടിയും ബനിയനുമിട്ടാണ് താര്തതിന്റെ തകര്‍പ്പന്‍ ഡാന്‍സ്. ബികെ ഹരിനാരായണന്‍ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്.

 

പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നതിനുപിന്നാലെയാണ് മഞ്ജുവിന്റെ ഡാന്‍സ് വൈറലായത്. ഒടുക്കത്ത എക്‌സ്പ്രഷനും ചുവടുകളുമാണ് ഡാന്‍സിന്റെ ഹൈലൈറ്റ്. കണ്ടു നോക്കൂ...