മഞ്ജു വാര്യര്‍ പാടി, കിം കിം കിം.. യൂട്യൂബില്‍ ഹിറ്റ്

Updated: Saturday, November 28, 2020, 16:09 [IST]

സിനിമയില്‍ ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം പാട്ടുപാടിയിരിക്കുകയാണ് നമ്മുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. കിം..കിം..കിം.. എന്ന വ്യത്യസ്ത ഗാനമാണ് മഞ്ജു പാടിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ നുവേണ്ടിയാണ് മഞ്ജു പാടിയത്.

 കഴിഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയായിക്കിയിരുന്നു. മഞ്ജു പാടിയ ഗാനമായതുകൊണ്ടുതന്നെ യൂട്യൂബില്‍ ട്രെന്‍ഡായിരിക്കുകയാണ്. പാരിജാത പുഷ്പഹാരത്തി'ല്‍ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച കാന്താ തൂകുന്നു തൂമണം... എന്ന ഗാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

 അരവിന്ദന്‍ സംവിധാനം ചെയ്ത 'ഒരിടത്ത്' എന്ന സിനിമയില്‍ 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനം സ്‌ക്രീനില്‍ അവതരിപ്പിച്ചത് നടന്‍ ജഗന്നാഥനാണ്. നടന്‍ പൃഥ്വിരാജാണ് മഞ്ജു വീണ്ടും ഗായികയാവുന്ന വിവരം ഒരു വീഡിയോയിലൂടെ പുറത്തു വിട്ടത്. '