ഇതാണെന്റെ ഭർത്താവ്.... വാസു അണ്ണനെ സൂക്ഷിക്കണം ട്രോളുകൾക്ക് മറുപടി പറഞ്ഞ് മന്യ!!!

Updated: Sunday, September 13, 2020, 07:41 [IST]

ദിലീപ് നായകനായ കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ ചുവന്ന കണ്ണുകൾ ഉള്ള വാസു എന്ന വില്ലൻ കഥാപാത്രം ആരും തന്നെ മറന്നിട്ടുണ്ടാവില്ല. ഇപ്പോൾ വാസുവും ഒപ്പം പ്രിയ എന്ന മന്യയുടെ കഥാപാത്രവും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. വാസു, പ്രിയ ലക്ഷ്മിയെ വിവാഹം ചെയ്തു എന്ന തരത്തിലാണ് ട്രോളുകൾ ഇറങ്ങുന്നത്.

 

എന്നാൽ വാസുവല്ല വികാസ് ആണ് തന്റെ ഭർത്താവ് എന്ന വെളിപ്പെടുത്‌ലുമായി നടി മന്യതന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രം പങ്ക് വച്ചത്. പ്രിയയേയും വാസുവിനേയും സംബന്ധിച്ച് നിരവധി ട്രോളുകളായിരുന്നു സോഷ്യൽ മീഡിയയിൽ വന്നത്. 2013ലാണ് മന്യയും വികാസ് ബാജ്‌പേയും തമ്മിൽ വിവാഹിതരാവുന്നത്.

 

വിവാഹ ശേഷം മന്യ അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. ഇപ്പോൾ ന്യൂയോർക്കിലാണ് മന്യയും ഭർത്താവും താമസിക്കുന്നത്. വക്കാലത്ത് നാരായണൻ കുട്ടി, രാക്ഷസരാജാവ്, അപരിചിതൻ എന്നിങ്ങനെ ഒട്ടേറെ മലയാള ചിത്രങ്ങളിലാണ് മന്യ വേഷമിട്ടത്. 2010ൽ റലീസായ പതിനൊന്നിൽ വ്യാഴം എന്ന ചിത്രത്തിലാണ് മന്യ അവസാനമായി അഭിനയിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manya (@manya_naidu) on