മഞ്ജുവാര്യരുടെ തനി പകര്‍പ്പ്, സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി ദിലീപിന്റെ ഫോട്ടോകള്‍ വൈറല്‍

Updated: Tuesday, December 1, 2020, 10:32 [IST]

കഴിഞ്ഞ ദിവസം നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയം നടന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ദിലീപും കുടുംബവും സജീവമായി ചടങ്ങില്‍ ഉണ്ടായി. ചടങ്ങിന്റെ ഫോട്ടോകളില്‍ മലയാളികള്‍ തെരഞ്ഞത് മീനൂട്ടിയെയാണ്. മീനാക്ഷി ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്ന് കാണാനുള്ള കൗതുകം.

ചിലര്‍ മഞ്ജു വാര്യരുടെ തനി പകര്‍പ്പാണെന്ന് പറയുന്നു. മീനാക്ഷി  തന്നെയാണ് ചടങ്ങിലെ താരമായത്. മീനാക്ഷിയുടെയും നമിതയുടെയും ഫോട്ടോകള്‍ ഏറ്റെടുത്തു ആരാധകര്‍. നെറ്റിചുട്ടിയൊക്കെ വെച്ച് അണിഞ്ഞൊരുങ്ങിയ മീനാക്ഷിയെ ഇതുവരെ ആരും കണ്ടിട്ടില്ല. എപ്പോഴും സിപിംള്‍ ആയി എത്തുന്ന മീനാക്ഷിയെയാണ് പതിവായി കാണാറുള്ളത്.

 

കാവ്യയ്‌ക്കൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയെയാണ് ആരാധകര്‍ കണ്ടത്. നാദിര്‍ഷയുടെ മകളും മീനാക്ഷിയും നമിതയുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ആയിഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്.