പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് സർപ്രൈസ്സുമായി മകൾ മീനാക്ഷി!!!

Updated: Sunday, September 13, 2020, 16:27 [IST]

സല്ലാപമെന്ന ചിത്രത്തിലൂടെ ആരംഭിച്ച് ഒടുവിൽ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങുകയാണ് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ പിറന്നാൾ ആയിരുന്നു. ആരാധകരും താരങ്ങളും ഒരു പോലെ ഈ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നു.

 

നിവിൻ പോളി, അജു വർഗീസ്, ഗീതുമോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങൾ മഞ്ജുവിന് ആശംസകളുമായി എത്തിയിരുന്നു. അതേ സമയം മഞ്ജുവിന് ആശംസയുമായി മറ്റൊരു താരമെത്തി. മകൾ മീനാക്ഷി, അമ്മയുടെ പിറന്നാളിന് മകളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാനാണ് ആരാധകർക്ക് താത്പര്യം.

പിറന്നാൾ ദിനത്തിൽ മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിമിഷങ്ങൾക്കൊണ്ടാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായത്. മഞ്ജുവും ദിലീപും വിവാഹബന്ധം വേർപിരിഞ്ഞതോടെ ദിലീപിനൊപ്പമാണ് മകൾ മീനാക്ഷി താമസിക്കുന്നത്. പിന്നീട് ദിലീപ് കാവ്യയെ വിവാഹം ചെയ്തിരുന്നു. ദിലീപ് കാവ്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നിരുന്നു. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന്റെ പേര്.