മലയാളികളുടെ പ്രിയ നടി മീര ജാസ്മിന്‍ എവിടെ? അത് ദിലീപേട്ടന്റെ തെറ്റല്ല, മീര പറയുന്നു

Updated: Friday, December 4, 2020, 15:22 [IST]

മലയാള ചലച്ചിത്രത്തിന് ലോഹിതദാസ് എന്ന മികച്ച സംവിധായകന്‍ നല്‍കിയ മുത്താണ് മീര ജാസ്മിന്. മഞ്ജു വാര്യര്‍ക്ക് ശേഷം മലയാളത്തിന് കിട്ടിയ മികച്ച നടി എന്നാണ് മീരയെ എല്ലാവരും വിശേഷിപ്പിച്ചത്. എന്നാല്‍, മീരയ്ക്ക് ലഭിച്ച ആ ഹൈപ്പ് അധികനാള്‍ ഉണ്ടായില്ലെന്ന് മാത്രം. എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതായെങ്കിലും മലയാളത്തിന് മീരയെ നഷ്ടപ്പെട്ടു. വിവാദങ്ങളും പിന്നീടുണ്ടായ വിവാഹവുമെല്ലാം മീര എന്ന നടിയെ നഷ്ടപ്പെടാന്‍ കാരണമായി.

സോഷ്യല്‍ മീഡിയയില്‍ നിന്നു പോലും മാറി നിന്ന മീരയെ കാണാന്‍ മലയാളികള്‍ ഇന്നും കൊതിക്കുന്നു. വിവാഹശേഷം മീര തടിച്ചുരുണ്ടപ്പോള്‍ മലയാളികള്‍ ഞെട്ടിയിരുന്നു. എന്നാല്‍, പിന്നീട് പഴയതിനെക്കാള്‍ മെലിഞ്ഞ് ബ്യൂട്ടിയായി മീര സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മീരയുടെ ഫോട്ടോ അടുത്ത സുഹൃത്തുക്കളാണ് പുറത്തുവിട്ടിരുന്നത്. മീര കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞു.

എങ്കിലും മീര എന്ന നടിയെ പിന്നെ കണ്ടിട്ടില്ല. ദിലീപാണ് മീരയുടെ അടുത്ത സുഹൃത്തുക്കളിലൊരാള്‍. ദിലീപിനൊപ്പം നില്‍ക്കുന്ന മീരയുടെ ഫോട്ടോവാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തുവന്നതും. അഭിനയ കാലത്ത് ദിലീപുമായി മീരയ്ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും ദിലീപ് നിര്‍മ്മിച്ച ട്വന്റി-ട്വന്റിയില്‍ മീര ഇല്ലാതിരുന്നതും ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, ഇതിനോടൊക്കെ മീര പറഞ്ഞ ഉത്തരം ഇതായിരുന്നു.... ദിലീപേട്ടന്‍ എന്റെ നല്ല സുഹൃത്താണ്.

ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. ഞാന്‍ മനപൂര്‍വ്വം അല്ല ചിത്രത്തില്‍ അഭിനയിക്കാഞ്ഞത്. അതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. സ്വപ്‌നത്തില്‍ പോലു വിചാരിക്കാത്ത കാര്യങ്ങളാണ് പറഞ്ഞു കേട്ടതെന്നും മീര പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആദ്യം ദിലീപ് ചേട്ടന്‍ വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു.എന്നാല്‍ അന്ന് പറഞ്ഞ ഡേറ്റില്‍ നിന്നും ഷൂട്ടിങ് നീണ്ടുപോയി. മറ്റ് താരങ്ങളുടെ ഡേറ്റ് കൂടി ക്രമീകരിക്കുന്നതായിരുന്നു കാരണം. പിന്നീട് ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാല്‍ അപ്പോഴൊന്നും തീയതി ഫിക്‌സ് ആയില്ല . ചിത്രം പൂര്‍ത്തിയാക്കുന്നതിനു എല്ലാവരുടെയും ഡേറ്റ് ഉറപ്പാക്കണം ആയിരുന്നു. അത് ദിലീപേട്ടന്റെയും തെറ്റല്ല. കാരണം ഒരുപാട് തിരക്കുള്ള പല താരങ്ങളെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തണമായിരുന്നു.

ആ സമയത്ത് ആയിരുന്നു എനിക്ക് ഒരു തെലുങ് പ്രൊജക്റ്റ് വന്നത്. അവര്‍ക്ക് വളരെ പെട്ടന്ന് തന്നെ ചിത്രം റിലീസ് ചെയ്യണമായിരുന്നു. അത് കൊണ്ട് തന്നെ ആ സിനിമ ചെയ്തു കൊണ്ടുക്കേണ്ടത് അത്യാവിശ്യമായിരുന്നു. അങ്ങനെ ആ ഒരു പ്രെഷറുണ്ടായിരുന്നു.അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്‌സ് ചെയ്ത് എന്നെ വിളിച്ചത്. എന്നാല്‍ ആ സമയത്ത് എനിക്ക് ആ തെലുങ് ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. അതോടെ ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ ആയി ഞാനും. എന്നാല്‍ ചിത്രത്തില്‍ ഞാന്‍ ഇല്ല എന്ന കാരണത്താല്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ എല്ലാം തീര്‍ത്തും തെറ്റാണെന്നും താരം പറഞ്ഞു.