“വല്ലാത്തൊരു മാറ്റം ആയിപ്പോയി ” പുതിയ ലുക്കിൽ മീര നന്ദൻ. ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ.

Updated: Tuesday, October 20, 2020, 16:25 [IST]

ദിലീപിനെ നായകനാക്കി 2008ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മുല്ല. ഈ സിനിമയിൽ നായികയായി വന്ന താരസുന്ദരിയാണ് മീരാ നന്ദൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ സിനിമയിലൂടെ ഒരുപാട് ആരാധകരെ നേടി. 

 

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം കുറച്ച് നാളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടി സിനിമയിൽ നിന്ന് വിട്ടുനിന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ തിരക്കിട്ട ദുബായ് ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 

ദുബായിൽ വെച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും ഗ്ലാമറസ് മോഡലിങ് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. കിടിലൻ മേക്കോവർ ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.