അവള്‍ ഏന്നോട് അടുത്തുനില്‍ക്കുന്നു: ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഘട്ടത്തില്‍ നസ്രിയ താങ്ങും ആശ്വാസവുമായെന്ന് മേഘ്‌ന രാജ്

Updated: Thursday, November 12, 2020, 14:46 [IST]

മലയാള നടി നസ്രിയ നസിംമിനെക്കുറിച്ച് മേഘ്‌ന രാജിന് വാ തോരാതെ പറയാനുണ്ട്. അവള്‍ തന്റെ സുഹൃത്ത് മാത്രമല്ല കൊച്ചനുജത്തി കൂടിയാണെന്ന് മേഘ്‌ന പറഞ്ഞിരുന്നു. മലയാളത്തില്‍ നസ്രിയയുടെ അമ്മ വേഷത്തിലാണ് മേഘ്‌ന അഭിനയിച്ചിരുന്നത്. ആ സ്‌നേഹം ഇന്നും നിലനില്‍ക്കുന്നു. അവള്‍ എന്നും തനിക്ക് പ്രിയപ്പെട്ടതാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഘട്ടത്തില്‍ താങ്ങും തണലും ആശ്വാസവുമായിട്ടുണ്ടെന്നും മേഘ്‌ന രാജ് പറയുന്നു. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയാണ് മേഘ്‌ന നസ്രിയയെക്കുറിച്ച് പറഞ്ഞത്.

 

തന്റെ കുഞ്ഞിനെ കാണാന്‍ കേരളത്തില്‍ നിന്നും വളരെ ദൂരം യാത്ര ചെയ്ത് തന്നെ കാണാന്‍ എത്തിയതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും മേഘ്‌ന പറഞ്ഞു. മേഘ്‌നയുടെ കുഞ്ഞിനെ കാണാന്‍ നസ്രിയയും ഫഹദ് ഫാസിലും എത്തിയിരുന്നു. ഇരുവര്‍ക്കും മേഘ്‌ന നന്ദിയറിയിച്ചു.ഇരുവരും ആശുപത്രിയിലെത്തി മേഘ്‌നയേയും കുഞ്ഞിനേയും കണ്ടിരുന്നു.2013 ഇല്‍ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. കുഞ്ഞു പിറന്ന ഉടനെ തന്നെ ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ,'' എന്നാണ് നസ്രിയ കുറിച്ചത്.

 

നടനും ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം വലിയൊരു ആഘാതമായിരുന്നു മേഘ്‌ന രാജിന് നല്‍കിയത്. തന്റെ പൊന്നോമനയുടെ മുഖം പോലും കാണാനാകാതെ ചീരു പോയി.. എന്നാല്‍ ഇപ്പോഴൊരു ആശ്വാസം അവര്‍ക്കൊരു കുഞ്ഞു പിറന്നു എന്നതാണ്. മേഘ്‌ന രാജ് ഒരു ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ചീരുവിന്റെ രണ്ടാം ജന്മം എന്നാണ് ബന്ധുക്കള്‍ വിശേഷിപ്പിച്ചത്. എല്ലാവിധ പിന്തുണയും ആശ്വാസവും നല്‍കാന്‍ ചീരുവിന്റെ സഹോദരനും ബന്ധുക്കളും മേഘ്‌ന രാജിനൊപ്പമുണ്ട്.

 

ചീരുവില്ലെങ്കിലും മേഘ്‌നയുടെ ബേബി ഷവര്‍ ഗംഭീരമായാണ് നടത്തിയത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും ആഘോഷപൂര്‍വം തന്നെ നടന്നു. പേരിടല്‍ ചടങ്ങില്‍ കര്‍ണാടകയില്‍ നിന്ന് പ്രത്യേക പണിയിപ്പിച്ച കലഗട്ട്ഗി തൊട്ടിലാണ് കുഞ്ഞിന് സമ്മാനമായി നല്‍കിയത്. പല നിറത്തിലുള്ള പ്രത്യേകതരം തൊട്ടിലാണ് സഹോദരന്‍ ധ്രുവ് സര്‍ജ നല്‍കിയത്. ഈ തൊട്ടിലിന് പത്ത് ലക്ഷം വിലവരും.