നടി മിയ ജോർജ്ജ് ഇനി ആഷ്വിന് സ്വന്തം [വീഡിയോ]

Updated: Saturday, September 12, 2020, 17:14 [IST]

മലയാളികളുടെ പ്രിയതാരം മിയ ജോർജ്ജിന് മാംഗല്യം. ശനിയാഴ്ച ഉച്ചയ്ക്ക് എറണാകുളം സെന്റ് മേരീസ് ബസലിക്കിയിൽ വച്ചായിരുന്നു വിവാഹം. ആഷ്വിൻ ആണ് വരൻ. കോവിഡ് സാഹചര്യങ്ങളോടനുബന്ധിച്ച് വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടത്തുന്നത്. മാസ്‌ക്ക് അണിഞ്ഞാണ് താരം പള്ളിയിലേയ്‌ക്കെത്തിയത്.

 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുക. വിവാഹത്തലേന്ന് മധുരം വെപ്പ് ചടങ്ങിന് മിയ ക്രീം നിറത്തിലുളഅള സാരിയായിരുന്നു തിരഞ്ഞെടുത്തത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ മനസ്സമ്മതം. മെയ് 30 നായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. പാലാ തുരുത്തിപ്പള്ളിൽ ജോർജ്ജിന്റേയും മിനിയുടേയും മകളാണ് മിയ. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റേയും രേണുവിന്റേയും മകനാണ് ആഷ്വിൻ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Label'M (@labelmdesigners) on

 മിയയുടെ അമ്മ മാട്രിമോണി സൈറ്റിലൂടെ കണ്ടെത്തിയതാണ് ആഷ്വിനെ. ടെലിവിഷൻ സീരിയലിലൂടെയാണ് മിയ അഭിനയ രംഗത്ത് എത്തുന്നത്. അൽഫോൺസാമ്മ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മിയ ആയിരുന്നു. വൻ പ്രേക്ഷക പ്രതികരണമാണ് പരമ്പരയ്ക്ക് ലഭിച്ചത്. സീരിയലിലൂടെ പിന്നീട് സിനിമകളിലേയ്ക്ക് എത്തിയ താരം നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അനാർക്കലി, റെഡ് വൈൻ, മെമ്മറീസ്, പാവാട, വിശുദ്ധൻ, ബോബി, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംങ് ലൈസൻസ് തുടങ്ങിയവയാണ് മിയയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.