വിവാഹത്തിനു മിയ അണിഞ്ഞ ഗൗണിന് പ്രത്യേകതകൾ ഏറെ... വസ്ത്രത്തിന്റെ വിശേഷങ്ങളിതാ.!!

Updated: Monday, September 14, 2020, 17:22 [IST]

മികച്ച കഥാപാത്രങ്ങളിലൂടെ പ്രക്ഷേകരുടെ മനസ്സിൽ കയറിയ താരമാണ് മിയ ജോർജ്ജ്. അൽഫോൺസാമ്മ എന്ന സീരിയലിലെ കഥാപാത്രം മികച്ച പ്രേക്ഷകശ്രദ്ധ നേടിയരുന്നു. പിന്നീട് താരം മലയാള സിനിമയിലേയ്ക്ക് എത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ താരം സജ്ജീവമാണ് തന്റെ വിശേഷങ്ങൾ പ്രേക്ഷകരെ താരം എപ്പോഴും അറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസം മിയ ജോർജ്ജ് വിവാഹിതയായി.

 

 ആഷ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ് നിരവധി താരങ്ങളാണ് താരത്തിന് ആശംസയർപ്പിച്ച് എത്തിയത്. എറണാകുളം സെന്റ് മേരി പള്ളിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മനോഹരമായ ഗൗണിൽ അതീവ സുന്ദരിയായണ് താരം വിവാഹ ചടങ്ങുകൾക്ക് എത്തിയത്. ക്ലാസ്സിക് വെഡിങ് ഗൗൺ ആണ് മിയ തിരഞ്ഞെടുത്തത്. ഈ വസ്ത്രത്തിന് ചില പ്രത്യേകതകളുണ്ട്. ഫുൾ ഹാന്റ് കവർ ചെയ്ത ഗൗണാണിത്. വസ്ത്രം ഡിസൈൻ ചെയ്തത് പ്രശസ്ഥ ഡിസൈനർമാരായ ലേബൽ എം. ഡിസൈനേഴ്‌സാണ്.

 

487 മണിക്കൂർ കൊണ്ട് 10 തൊഴിലാളികൾ ചേർന്നാണ് മിയയുടെ വസ്ത്രം ഒരുക്കിയത്. വസ്ത്രത്തിന്റെ വിശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മിയയുടെ കൈയ്യിൽ ഉണ്ടായിരുന്നത് വിദേശത്ത് നിന്ന് വരുത്തിച്ച പൂക്കളാണ്. മനോഹരമായ റോയൽ ലുക്കിലാണ് ആഷ്വിൻ എത്തിയത്. കടും നീല നിറത്തിലുള്ള സ്യൂട്ടാണ് ആഷ്വിൻ ധരിച്ചത്. ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മൂലം വളരെ കുറച്ച് ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. എന്തായാലും നിരവധി താരങ്ങളും ആരാധകരുമാണ് മിയകും ആഷ്വിനും ആശംസകളുമായി എത്തിയത്.