സണ്ണി ലിയോണിനെ പ്രോത്സാഹിപ്പിക്കാം, ആ ചിത്രത്തില്‍ ഞാനെന്റെ തുട കാണിച്ചിട്ടില്ല, വിമര്‍ശകരോട് ജീവ നമ്പ്യാര്‍

Updated: Thursday, November 19, 2020, 16:57 [IST]

അസ്ലീല ചുവയുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് വിവാദത്തില്‍പെട്ട മോഡലാണ് ജീവ നമ്പ്യാര്‍. കള്ള് ഷാപ്പില്‍ നിന്നും നവ വധുവിന്റെ വേഷത്തില്‍ ഒരു കുപ്പി കള്ളുമായി നില്‍ക്കുന്ന ഫോട്ടോ വൈറലായതാണ്. അതുപോലെ സിഗരറ്റ് ആഞ്ഞ് വലിച്ച് പുക ഊതി വിടുന്ന ഫോട്ടോയും വൈറലായി. ഫോട്ടോ വൈറലായതോടെ സാദാചാരവാദികള്‍ ജീവ നമ്പ്യാരെ വെറുതെവിട്ടില്ല.

വിമര്‍ശനങ്ങളും തെറികളുമായി കമന്റുകള്‍. ഈ കമന്റുകളോട് പ്രതികരിക്കുകയാണ് ജീവ നമ്പ്യാര്‍. പല എക്‌സ്‌പോസ്ഡ് ഫോട്ടോഷൂട്ടുകളും ഇതിനുമുന്‍പും നടത്തിയിട്ടുണ്ട്. എന്റെ പ്രൊഫൈല്‍ കണ്ടാല്‍ മനസ്സിലാകുമെന്ന് ജീവന പറയുന്നു. നെഗറ്റീവ് പബ്ലിസിറ്റിയെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍, അതുണ്ടെങ്കിലേ വളര്‍ന്ന് വരാന്‍ സാധിക്കുവെന്നും ജീവ പറയുന്നു.

 

സിനിമകളില്‍ വില്ലത്തി വേഷം ചെയ്യാനാണ് ആഗ്രഹം. ഞാന്‍ എന്റെ പണം മുടക്കി സ്വന്തമായി വാങ്ങിയ സാരിയും ആഭരണങ്ങളും അണിഞ്ഞാണ് ഫോട്ടോഷൂട്ടെടുത്തത്. സണ്ണി ലിയോണിന്റെ സിനിമ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നെപ്പോലെയുള്ളവരെ കുറ്റം പറയുന്നതെന്നും ജീവ തുറന്നടിക്കുന്നു. ഞാനെന്റെ തുട പോലും കാണിച്ചിട്ടില്ല, ഈ ഫോട്ടോ കാരണം ഒരുപാട് ഓഫറുകള്‍ വന്നിട്ടുണ്ടെന്നും ജീവ നമ്പ്യാര്‍ പറയുന്നു.