ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം: നിറസാന്നിധ്യമായി മോഹന്‍ലാലും കുടുംബവും.!! സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂര്‍.!!
Updated: Friday, September 4, 2020, 19:19 [IST]

നിർമാതാവായ ആൻറണി പെരുമ്പാവൂരിൻറെ മകൾ ഡോക്ടർ അനീഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഡോക്ടർ എമിൽ വിൻസന്റാണ് വരൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം.

കോവിഡ് നിയന്ത്രണം ഉള്ളതുകൊണ്ട് അടുത്ത ബന്ധുക്കൾ മാത്രം ഉള്ള വിവാഹച്ചടങ്ങിലെ നിറസാന്നിധ്യമായിരുന്നു മോഹൻ ലാൽ. കരണവസ്ഥാനം അലങ്കരിച്ചെത്തിയ അദ്ദേഹത്തിൻറെ കൂടെ ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും പങ്കെടുത്തിട്ടുണ്ട്.

ഈ ചടങ്ങിൽ മോഹൻലാൽ വധുവരന്മാർക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡിസംബറിലാണ് എമിലിൻറെയും അനിഷയുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോ.എമില്‍ വിന്‍സന്റ്.

ചന്ദനക്കളര്‍ മുണ്ടും കുര്‍ത്തിയുമണിഞ്ഞായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ആന്റണിയുടെ കുടുംബാംഗങ്ങളും അതേ നിറത്തിലുള്ള വസ്ത്രങ്ങളിലായിരുന്നു. പൊതുവേദികളിൽ അപൂർവമായി എത്താറുള്ള പ്രണവും ഈ ചടങ്ങിലെ നിറസാന്നിധ്യമായിരുന്നു.

മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് മോഹൻലാലിൻറെ ഡ്രൈവറായി എത്തിയതായിരുന്നു ആൻറണി. പിന്നീട് അദ്ദേഹം മോഹൻലാലിൻറെ എല്ലാമെല്ലാമായി മാറുകയായിരുന്നു. മോഹൻലാലും ആൻറണിയും മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾ തമ്മിലും സൗഹൃദം നിലനിൽക്കുന്നുണ്ട്.

ഡ്രൈവറായി വന്നതെങ്കിലും മലയാളസിനിമയിലെ പ്രമുഖനായ ഒരു ചലച്ചിത്രനിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ ഇപ്പോൾ. നരസിംഹത്തില്‍ തുടങ്ങിയ ആന്റണിയുടെ നിര്‍മ്മാണ ജീവിതം ഒടിയനില്‍ എത്തി നില്ക്കുന്നു.

ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം. അദ്ദേഹത്തിനൊപ്പം മോഹൻലാലും നടത്തിപ്പുകാരനായി ഉണ്ട്. നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.