പാചകത്തില്‍ നമ്മുടെ ലാലേട്ടന് പുലിയാണ്, ദീപാവലിക്ക് വൈറലായി മോഹന്‍ലാലിന്റെ പാചക ഫോട്ടോകള്‍, ആരാധകരുടെ മനസ് നിറഞ്ഞു
Updated: Saturday, November 14, 2020, 10:45 [IST]

അഭിനയത്തിലും പാചകത്തിലും നമ്മടെ ലാലേട്ടനെ തടുക്കാന്‍ ആര്‍ക്കും ആവില്ല മക്കളേ... ദുബായില്‍ വീടുവാങ്ങിയ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സുഹൃത്തുക്കളും കിടിലം വിഭവം ഒരുക്കി. പാചകം ചെയ്യുന്ന മോഹന്‍ലാലിന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇത്ര ആസ്വദിച്ച് സൂപ്പര്‍സ്റ്റാര്‍ പാചകം ചെയ്യുന്നത് കൗതുകം തന്നെ.

ഐപിഎല്‍ കാണാനെത്തിയതായിരുന്നു മോഹന്‍ലാലും ഭാര്യയും. താന്‍ ഉണ്ടാക്കിയ ഭക്ഷണം ഭാര്യ രുചിച്ചു നോക്കുമ്പോള്‍ മനസ്സ് നിറയുന്ന മോഹന്‍ലാലിനെയും കാണാം. ഭക്ഷണം കഴിക്കാനും ഭക്ഷണം ഉണ്ടാക്കാനും ഒരുപോലെ ഇഷ്ടമുള്ള ഒരു നാടന്‍ തന്നെയാണ് നമ്മുടെ ലാലേട്ടന്.
രണ്ട് വിഭവം ഉണ്ടാക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്താണ് വിഭവം എന്ന് മനസ്സിലാകുന്നില്ല. സൂപ്പ് പോലുള്ള ഒരു വിഭവവും മുട്ട കൊണ്ടുള്ള മറ്റൊരു വിഭവവുമാണ് ഉണ്ടാക്കിയതെന്ന് ഊഹിക്കാം. എന്തായാലും ഫോട്ടോ വൈറലായി കഴിഞ്ഞു.