നടന്‍ സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍

Updated: Saturday, November 14, 2020, 17:28 [IST]

ഈ വര്‍ഷം മോഹന്‍ലാല്‍ ദീപാവലി ആഘോഷിച്ചത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സഞ്ജയ് ദത്തിനൊപ്പമാണ്. ദുബായില്‍ ആഘോഷവേളകള്‍ ആനന്ദകരമാക്കുകയാണ് മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പവും നടന്‍ സഞ്ജയ് ദത്തിനൊപ്പവുമുള്ള ദീപാവലി ആഘോഷങ്ങള്‍ ലാലേട്ടന്‍ പങ്കുവെച്ചു. ഫോട്ടോ ഇതിനോടകം വൈറലായി കഴിഞ്ഞു.

 

ചുവന്ന ടീ ഷര്‍ട്ടിലാണ് മോഹന്‍ലാല്‍ എത്തിയത്. ക്രീം നിറത്തിലുള്ള കുര്‍ത്തയണിഞ്ഞ് സഞ്ജയ് ദത്തും. പരസ്പരം ഇരുവരും കൈകൂപ്പി തൊഴുന്ന ഫോട്ടോയാണ് വൈറലായത്. ഐപിഎല്‍ കാണാനാണ് മോന്‍ലാലും ഭാര്യ സുചിത്രയും ദുബായിലെത്തിയത്. 

മോഹന്‍ലാലിന്റെ ദുബായിലെ വീട്ടില്‍ നിന്നുള്ള പാചക ഫോട്ടോയും വൈറലായിരുന്നു.