മോഹന്‍ലാല്‍ ആറാട്ട് ലൊക്കേഷനില്‍, സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു
Updated: Monday, November 23, 2020, 15:52 [IST]

ദൃശ്യം ടു ചിത്രീകരണത്തിനുശേഷം അടുത്ത ലൊക്കേഷനിലെത്തിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ആദ്യ ഷൂട്ട് ആരംഭിച്ചു. സ്വിച്ച് ഓണ്‍ കര്‍മം മോഹന്‍ലാല്‍ നിര്‍വഹിച്ചു.
ആറാട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ ഷെയര്‍ ചെയ്തത് മോഹന്‍ലാല്‍ തന്നെയാണ്. ഞാന്‍ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നെന്ന് മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാല്‍ ചിത്രങ്ങളായ മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഉണ്ണികൃഷ്ണന്. ഉദയ് കൃഷ്ണ-ഉണ്ണികൃഷ്ണന് കൂട്ടുകെട്ട് ഇതാദ്യമായാണ്. 18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.
60 ദിവസത്തെ ചിത്രീകരണമാണ് ആലോചിക്കുന്നതെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക.