നമ്മടെ ലാലേട്ടന്റെ ദുബായിലെ പുതിയ വീട് കാണണോ? ചിത്രങ്ങള്‍ വൈറല്‍

Updated: Tuesday, November 17, 2020, 17:43 [IST]

മോഹന്‍ലാലിന്റെ ദുബായിലെ വീട് കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. ലാലേട്ടന്റെ പുതിയ വീടിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയത്. ദുബായ് മാളിന് അടുത്തു സ്ഥിതി ചെയ്യുന്ന ആര്‍പി ഹൈറ്റ്‌സിലാണ് മോഹന്‍ലാല്‍ വീട് സ്വന്തമാക്കിയത്. മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ആര്‍പി ഹൈറ്റ്‌സ്. 

ഐപിഎല്‍ മത്സരത്തിന് അതിഥിയായി ദുബായിലേക്ക് പറന്ന മോഹന്‍ലാല്‍ പിന്നീട് വീട് വാങ്ങിയതും ദീപാവലി ആഘോഷിച്ചതും ചര്‍ച്ചാ വിഷയമായിരുന്നു. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും താരത്തിന്റെ ബാല്യകാലസുഹൃത്തുമായ അശോക് കുമാറിന്റെ ഭാര്യ ബീനയാണ് പുതിയ വീടിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. 

  മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും ദുബായിലുണ്ട്. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനൊപ്പമായിരുന്നു മോഹന്‍ലാല്‍ ദീപാവലി ആഘോഷിച്ചത്. ദീപാവലി ഫോട്ടോകളും താരം ഷെയര്‍ ചെയ്തിരുന്നു.