പൊട്ടിത്തെറിച്ച് ലാലേട്ടന്‍, അമ്മയുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍ പെരുമാറിയതിങ്ങനെ, വീഡിയോ കാണാം

Updated: Monday, November 23, 2020, 11:19 [IST]

കഴിഞ്ഞദിവസമാണ് അമ്മ സംഘടനയുടെ മീറ്റിങ് നടന്നത്. പാര്‍വ്വതി വിഷയവും ബിനീഷ് കോടിയേരി വിഷയവുമെല്ലാം ഉള്‍പ്പെട്ടതായിരുന്നു ചര്‍ച്ച. അമ്മയുടെ തീരുമാനംസ എന്താണെന്നറിയാന്‍ മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്ത് മണിക്കൂറുകളോളം കാത്തിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ നടന്‍ സിദ്ധിഖ് ഒന്നും പ്രതികരിച്ചില്ല. അമ്മയുടെ പ്രസിഡന്റും സെക്രട്ടറിയും എല്ലാ വിവരങ്ങളും നല്‍കുമെന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്.

മീറ്റിങ് കഴിഞ്ഞ മോഹന്‍ലാലിന്റെ പ്രതികരണത്തിനായി കാത്തുനിന്നപ്പോള്‍ സംഭവിച്ചതിങ്ങനെ. മാസ്‌ക് ധരിച്ചെത്തിയ മോഹന്‍ലാല്‍ ഒരു കടലാസ് എടുത്ത് മാധ്യമപ്രവര്‍ത്തകന്റെ കൈയ്യില്‍ വളരെ രോക്ഷമായി പ്രതികരിച്ച് വെച്ചു കൊടുക്കുകയാണുണ്ടായത്. ഇതില്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ടെന്നും ഇത് പിടിക്കൂ എന്നും വളരെ ദേഷ്യത്തോടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

ഒന്നും പ്രതികരിക്കാതെ കാറില്‍ കയറി പോയി. പുറകെ വന്ന ഇടവേള ബാബുവും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ഓടി രക്ഷപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ടിനി ടോം പങ്കുവെച്ച അമ്മയുടെ മീറ്റിങ് ഫോട്ടോവിന് താഴെ വന്ന കമന്റുകളും തെറിവിളികളായിരുന്നു.