പതിവ് തെറ്റിക്കാതെ ഇത്തവണയും മോഹൻലാലിന്റെ ആയുർവേദ ചികിത്സ.. ഫോട്ടോസ് വൈറൽ!!!

Updated: Tuesday, September 15, 2020, 11:15 [IST]

എല്ലാവർഷത്തേയും പോലെ ഇത്തവണയും സൂപ്പർതാരം മോഹൻലാൽ തന്റെ ആയുർവേദ ചികിത്സയക്കായി എത്തി. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലാണ് താരം ചികിത്സയ്ക്ക് എത്തിയത്. എല്ലാ വർഷവും മോഹൻലാൽ ആയുർനേദ ചികിത്സ നടത്താറുണ്ട്. ലോക്ഡൗൺ പ്രമാണിച്ച് വളരെയധികം നാളുകളായി സിനിമാ ചിത്രീകരണം ഒന്നും നടത്താൽ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സിനിമാ ചിത്രീകരണം നടത്തുന്നുണ്ട്.

 

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷമായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുക. സെറ്റിന്റെ ജോലികൾ പൂർത്തിയാകാത്തതുകൊണ്ടാണ് ഷൂട്ടിങ് നീട്ടിയത്. തൊടുപുഴ, കൊച്ചി എന്നിടങ്ങളിൽ വച്ചാണ് ചിത്രീകരണം. കൊച്ചിയിലെ 14 ദിവസത്തെ ഷെഡ്യൂളിനു ശേഷമാണ് സംഘം തൊടുപുഴയിൽ എത്തുക.

 

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം നടത്തുന്നത്. മീന ഉൾപ്പടെ ദൃശ്യത്തിന്റെ ആദ്യഭാഗങ്ങളിൽ അഭിനയിച്ചവർ എല്ലാം തന്നെ ഈ ചിത്രത്തിലും ഉണ്ടാവും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ദൃശ്യം 2 നെ കുറിച്ച് നിരവധി വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യത്തിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് മോഹൻ ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.