ലാലേട്ടനൊപ്പം ദുബായില്‍ ഭാര്യ സുചിത്രയും, ബുര്‍ജ് ഖലീഫയക്ക് മുന്നില്‍ നിന്ന് പോസ് ചെയ്ത് താരം

Updated: Thursday, November 12, 2020, 17:50 [IST]

ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിങ് തിരക്കുകളില്‍ നിന്നും അല്‍പം മാറി നിന്ന മോഹന്‍ലാല്‍ ദുബായിലേക്കാണ് പറന്നത്. ഭാര്യ സുചിത്രയും ഒപ്പമുണ്ടായിരുന്നു. ദുബായില്‍ നടക്കുന്ന ഐപിഎല്‍ കാണാനായിരുന്നു ലാലേട്ടന്റെ യാത്ര. ഇപ്പോള്‍ സുചിത്രയ്‌ക്കൊപ്പമുള്ള ലാലേട്ടന്റെ ഫോട്ടോവാണ് വൈറലാകുന്നത്. അടുത്ത സുഹൃത്തായ സമീര്‍ ഹംസയും ഒപ്പമുണ്ട്.

 

ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്നും മൂന്ന് പേരും ചേര്‍ന്ന് എടുത്ത ഫോട്ടോയാണ് വൈറലായത്. മോഹന്‍ലാല്‍ ഐപിഎല്‍ കാണുന്ന ചിത്രം ഇതിനോടകം വൈറലായിരുന്നു. 

ദുബായില്‍ കുറച്ച് ദിവസം ചെലവഴിക്കാനാണ് ലാലും സുചിത്രയും എത്തിയത്. ദുബായില്‍ നിന്നും തിരിച്ചെത്തിയ ശേഷം അടുത്ത സിനിമയുടെ ചിത്രീകരത്തിലേക്ക് കടക്കും. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് ആരംഭിക്കുക.