പകൽ പോലും ചെല്ലാൻ മടിക്കുന്ന കേരളത്തിലെ ഏറ്റവും ഭയാനകമായ ഇടം..ആത്മാക്കൾ വിഹരിക്കുന്ന ബോണക്കാട് ബം​ഗ്ലാവ്

Updated: Monday, November 30, 2020, 19:05 [IST]

ഇന്നും  കേരളത്തിൽ നിഗൂഢതകൾ മിന്നിമറയുന്ന ഒരിടമുണ്ടെങ്കിൽ അത് തലസ്ഥാനത്തെ ബോണക്കാട് എസ്റ്റേറ്റ് ആണ്, കേരളത്തിലെ ഭീകരസ്ഥലങ്ങള്‍ എന്നു ഗൂഗിളിൽ സെർച്ച് ചെയ്താൽ ആദ്യം കിട്ടുന്ന ഉത്തരം ഈ  ബോണക്കാട് എന്നാണ്,  മിക്കവരും കണ്ടെന്ന് പറയുന്ന രാത്രിയുടെ ഏതോ യാമത്തിലെത്തുന്ന ആ മനുഷ്യരൂപം അക്ഷരാർത്ഥത്തിൽ എന്താണെന്ന് ഇന്നും  ആർക്കും അറിയില്ല. ആത്മാക്കൾ തന്നെയാണോ? ഇന്നും  ഈ ചോദ്യങ്ങൾ‌ക്ക് ഉത്തരമില്ല.സോഷ്യല്‍ മീഡിയയാണ് ചുരുങ്ങിയ കാലം കൊണ്ട് ഈ ദേശത്തെ ഇങ്ങനെ ഹിറ്റാക്കി മാറ്റിയത്.

 വെറുതെ കാറ്റിൽ പറക്കുന്ന കരിയിലകൾ പോലും ഭയപ്പെടുത്തുന്ന നിമിഷങ്ങൾ. സമ്പന്നമായ ഒരു എസ്റ്റേറ്റിന്റെ എല്ലാ പ്രൗഡിയോടും കൂടി നിലനിന്നിരുന്ന ബംഗ്ളാവ് ആണ് ഇന്ന് പ്രേതഭവനമായി അറിയപ്പെടുന്നത്, പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടത്തിൽ നിന്നും നിരവധി ദുരന്തവാർത്തകൾ ആണ് പുറത്തുവന്നിട്ടുള്ളത്, ഇവിടം ഇങ്ങനെ പേടിപ്പെടുത്തുന്ന ഇടമായി മാറിയതെങ്ങനെയാണ്? ആ കഥ  ഇപ്രകാരമാണ്

 അതിനായി നൂറ്റാണ്ടുകൾ പിന്നിലേക്ക് പോകണം ആ കഥ അറിയണമെങ്കിൽ. 1850 കളിലാണ് ബ്രിട്ടീഷുകാർ ഈ എസ്റ്റേറ്റ് നിർമ്മിക്കുന്നത്. 1414 ഏക്കർ സ്ഥലത്തായുള്ള എസ്റ്റേറ്റിൽ കൃഷിയായിരുന്നു പ്രധാന പണി. 1951ലാണ് ബ്രിട്ടീഷുകാർ ഇവിടെ ബംഗ്ളാവ് ഉണ്ടാക്കിയത്. വെള്ളക്കാരനായ സായിപ്പ് കുടുംബസമേതം ഇവിടെ താമസം ആരംഭിച്ചു. എന്നാൽ, സായിപ്പിന്റെ 13 വയസുകാരിയായ മകളുടെ പെട്ടന്നുള്ള മരണം അദ്ദേഹത്തെ തളർത്തി. മകളുടെ ദുരൂഹമരണത്തിനു ശേഷം അദ്ദേഹവും കുടുംബവും ഇന്ത്യ വിട്ടുപോയി.

 കൂടാതെ  ഇതിനു ശേഷം ബംഗ്ളാവിൽ താമസിച്ച പലർക്കും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു ഉണ്ടായത്. പലരും ഒരു പെൺകുട്ടിയെ ഇവിടെ കണ്ടു. ആ പരിസരങ്ങളിലെല്ലാം അലർച്ചകളും ബഹളങ്ങളുമായിരുന്നു. ഒരിക്കൽ വിറകുശേഖരിക്കാനെത്തിയ ഒരു പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മറ്റൊരാളായി തീർന്നു. പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്ത അവൾ സ്ഫുടമായി ഇംഗ്ളീഷ് പറഞ്ഞു തുടങ്ങി. ദിവസങ്ങൾക്കകം ഈ പെൺകുട്ടിയും ദുരൂഹമായി മരിച്ചു.

 പക്ഷെ, ഈ കഥകളെല്ലാം കഥകളായി തന്നെ നിന്നു, അതിനാൽ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ വന്ന് രാത്രി മുഴുവൻ താനസിച്ച് ഒരു പ്രശ്നവുമില്ലാതെ മടങ്ങിയവരും ഒരുപാടുണ്ട്. ബോണക്കാടിന്‍റെ മുഴുവൻ ഭംഗിയും അഗസ്ത്യാർകൂടത്തിന്റെ ദൂരക്കാഴ്ചകളും ഏറ്റവും വന്നായി ആസ്വദിക്കുവാൻ പറ്റിയ തരത്തിലാണ് ഈ ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും എത്തിപ്പെടുവാൻ പറ്റിയ ഒരിടമല്ല ഇത്. വനംവകുപ്പ് അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയോട് കൂടി മാത്രം ഇവിടേക്ക് പ്രവേശിക്കുവാൻ ശ്രമിക്കുക.