ഇത്രും വലിയ പ്രമോഷൻ മറ്റൊരു മലയാള ചിത്രത്തിനു ലഭിച്ചിട്ടുണ്ടാകില്ല, ഉറപ്പ് [വീഡിയോ]

Updated: Thursday, September 17, 2020, 20:55 [IST]

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നാണ് നിങ്ങൾക്കായി പങ്ക് വയ്ക്കുന്ന ഈ വീഡിയോ. 1984 ഇന്ത്യൻ സിനിമയിലെ നാഴികകല്ലായ 3ഡി ചിത്രം പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയ്തത് ജിജോ പൊന്നൂസ് ആയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ 3ഡി ചിത്രമാണ് മൈഡിയർ കുട്ടിച്ചാത്തൻ. ഇളയരാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളത്തിനു പുറമ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

 

മൈ ഡിയർ കുട്ടിച്ചാത്തന്റെ തീയറ്റർ റിലീസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന് ഇന്ത്യൻ സിനിമാ രംഗത്തെ മുൻനിര താരങ്ങൾ എല്ലാവരും തന്നെ ഉണ്ടായിരുന്നു. തമിഴിൽ രജനീകാന്ത്, തെലുങ്കിൽ നിന്ന് ചിരഞ്ജീവി, ഹിന്ദിയിൽ നിന്ന് അമിതാബച്ചൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന് ആശംസകളുമായി എത്തിയിട്ടുണ്ടായിരുന്നു. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം താരങ്ങൾ ഒരു പ്രമോഷൻ വീഡിയോയിൽ പങ്ക് എടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

 

കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികളാണ് സിനിമ കാണുവാൻ നേരിട്ട് തീയറ്ററിൽ എത്തിയത്. മലയാളത്തിലെ നിത്യഹരിത നായകൻ പ്രേം നസീറിൻഫെ സാന്നിധ്യത്തിലാണ് സിനിമയുടെ പ്രദർശനം ആരംഭിക്കുന്നത്. ആ പ്രമോഷൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ന് പലതരത്തിലുള്ള പ്രമോഷനുകളാണ് ഓരോ ചിത്രത്തിനു ലഭിക്കുന്നത്. എന്നാൽ മുപ്പത് വർഷങ്ങൾക്ക് മുൻപ് ഈ ചിത്രത്തിന് ലഭിച്ച പ്രമോഷൻ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാൻ കഴിയാത്തതാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lahari B ?? (@bilahari_laharib) on