ഭർത്താവിന്റെ പുറത്ത് കയറി ഇരുന്ന് നമിത ...ചിത്രം കണ്ട് ഞെട്ടി ആരാധകർ!!!

Updated: Friday, September 11, 2020, 14:23 [IST]

മലയാളികൾക്കുൾപ്പടെ തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സുന്ദരിയാണ് നമിത. ഐറ്റം ഡാൻസിലൂടെ യുവാക്കളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു. മലയാളത്തിൽ താരരാജാവ് മോഹൻലാലിനൊപ്പം പുലിമുരുഗൻ എന്ന ചിത്രത്തിലും നമിത ഒരു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ചിത്രത്തിലെ പ്രധാന ആകർഷണമായിരുന്നു ജൂലി എന്ന കഥാപാത്രം. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്ക് വച്ചിരുന്നു.

 

ഇപ്പോൾ നമിത തന്റ ഇസ്റ്റാഗ്രാമിലൂടെ പങ്ക് വച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. നിലത്ത് കിടക്കുന്ന ഭർത്താവിന്റെ പുറത്ത് കയറി ഇരുന്ന് ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഭർത്താവിനെ ചുംബിക്കുന്നതും, അദ്ദേഹത്തിന്റെ തോളിൽ ചാരി കിടക്കുന്ന ചിത്രങ്ങളും താരം പങ്ക് വച്ചിട്ടുണ്ട്. തങ്ങളുടെ സന്തോഷത്തിന്റെ കാരണവും താരം വെളിപ്പെടുത്തിയിട്ടുണ്ട്.  ഭർത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. 

 

ഞങ്ങൾ തമ്മിൽ കണ്ട് മുട്ടിയിട്ട് ഇന്നേയ്ക്ക് നാല് വർഷങ്ങൾ പൂർത്തിയാവും. സമയം ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ് അത് നാല്പതാം വർഷത്തിലേയ്ക്ക് എത്തിയിരിക്കുകയാണെന്നും താരം പോസ്റ്റ് ചെയ്തു. ആരാധകർ ഒന്നടങ്കം ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. നിങ്ങൾ ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. നമിതയുടെ സുഹൃത്തായ വീരേന്ദ്ര ചൗധരിയെ തിരുപതിയിൽ വച്ച് 2017 നവംബറിലാണ് നമിത വിവാഹം ചെയ്യുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Namita Vankawala Chowdhary (@namita.official) on