പുത്തൻ ലുക്കിൽ നന്ദു. ആളെ മനസ്സിലായില്ലെന്ന് പ്രേക്ഷകർ...ചിത്രം വൈറൽ!!!

Updated: Monday, September 14, 2020, 15:56 [IST]

രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ ആ കുടിയനായ പ്ലംബറിനെ ആരും മറക്കാൽ സാധ്യതയില്ല. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് നന്ദു. അദ്ദേഹത്തിന്റെ മുഴുവൻ പേര് നന്ദലാൽ കൃഷ്ണമൂർത്തി എന്നാണ്. ഇപ്പോഴിതാ തന്റെ പുത്തൻ ലുക്കിലൂടെ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് താരം.

 

സോൾട്ട് ആന്റ് പെപ്പപർ ലുക്കിലാണ് താരം തന്റെ പുതിയ ചിത്രം പ്രേക്ഷകർക്കായി പങ്ക് വച്ചത്. പുതിയ ലുക്കിൽ ആളെ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന കമന്റാണ് പ്രേക്ഷകർ നൽകിയത്. മുപ്പത് വർഷത്തോളമായി നന്ദു മലയാള സിനിമാ രംഗത്ത് സജ്ജീവമാണ്. പ്രിയദർശന്റെ ചിത്രങ്ങളിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രം അദ്ദേഹത്തിന്റെ സിനിമാ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ഒന്നാണ്.

 

വേണു നാഗവള്ളി സംവിധാനം ചെയ്ത സർവകലാശാല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. പൊറിഞ്ചു മറിയും ജോസാണ് അദ്ദേഹത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ അദ്ദേഹം എത്തുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല ഒരു തമിഴ് ചിത്രത്തിലും മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും നന്ദു വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സത്യം ശിവം സുന്ദരം, ദേവി മാഹാത്മ്യം, ശ്രീമഹാഭാഗവതം, സ്വാമി അയ്യപ്പൻ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ടെലിവിഷൻ പരമ്പരകൾ.