നസ്രിയ നസിമും നാനിയും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു, അണ്‍ടെ സുന്ദരാനികി ടീസര്‍ പുറത്തുവിട്ടു

Updated: Saturday, November 21, 2020, 18:19 [IST]

മലയാള നടി നസ്രിയ നസിമും തെലുങ്ക് നടന്‍ നാനിയും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. അണ്‍ടെ സുന്ദരാനികി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഇതൊരു മ്യൂസിക്കല്‍ റൊമാന്റിക് കഥയാണ്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നസ്രിയ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നവെന്ന പ്രത്യേകതയുമുണ്ട്. 

സുന്ദരാനികി മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021ല്‍ ചിത്രീകരണം ആരംഭിക്കും. മണിയറയിലെ അശോകനാണ് നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം. അതിനുമുന്‍പ് ഫഹദ് ഫാസിലിനൊപ്പം ട്രാന്‍സിലൂടെ ഗംഭീര തിരിച്ചുവരവ് നസ്രിയ നടത്തിയിരുന്നു.